മുട്ടില്‍ മരം മുറിക്കല്‍ ; സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ടതില്ല – അവകാശം കര്‍ഷകര്‍ക്ക് തന്നെ : റവന്യു മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങളുടെ അവകാശം കർഷകർക്ക് തന്നെയാണെന്ന് റവന്യു മന്ത്രി കെ രാജൻ. പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മരംമുറിക്കലിൽ ഉന്നതതല അന്വേഷണം തുടരുകയാണ് . നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോൾ നിയമോപദേശം തേടാതിരുന്നത്.

അനധികൃത മരംമുറിക്കാരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. മരങ്ങളുടെ അവകാശം കർഷകർക്ക് ലഭിക്കാനായി പുതിയ നിയമ നിർമ്മാണം നടത്തും. ഇപ്പോഴുള്ള പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.

അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി ഉത്തരവ് ഇറക്കിയതും പിൻവലിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കെ.രാജൻ നിയമസഭയിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...