മരംമുറിക്കല്‍ കേസ് ; ഡിഎഫ്ഒ രഞ്ജിത് കുമാര്‍ ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

 കൊച്ചി : മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി.രഞ്ജിത്ത് കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി എടുക്കാന്‍ ഇഡി രഞ്ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം .

ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി.രഞ്ജിത്ത് കുമാര്‍. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്നാണ് ഇഡിയുടെ നിഗമനം. മുട്ടില്‍ മരംമുറിക്കലില്‍ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് ഇഡി രഞ്ജിത് കുമാറിന് നോട്ടിസ് അയച്ചത്.

ജൂണ്‍ 10 നാണ് മരംമുറിക്കലില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. ഇഡി യുടെ കോഴിക്കോട് യൂണിറ്റാണ് അന്വേിക്കുന്നത്. കേസില്‍ ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരുടെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചിരുന്നു. 2020 നവംബര്‍, ഡിസംബറിലും 2021 ജനുവരിയിലും നടന്ന മരംമുറിയില്‍ കേസെടുത്തത് ആറ് മാസം കഴിഞ്ഞാണ്. ഒരു മാസമായി പ്രതികള്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...