ഡല്‍ഹി: എം.വി ഗോവിന്ദന് മഹാത്മാ ഗാന്ധിയെയും ഗോള്‍വാക്കള്‍റേയും തിരിച്ചറിയാന്‍ പറ്റുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ ചെയ്യുന്നത് പോലെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന് ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് താന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി അതിനെ ഗോള്‍വാള്‍ക്കറുടെ വിചാരധാരയോടാണ് ഉപമിച്ചത്. പാര്‍ട്ടി സെക്രട്ടറി ആയി ഇരുന്ന് അദ്ദേഹം സി.പി.എമ്മിനെ ഒരു പരുവത്തിലാക്കുന്നുണ്ട്. തങ്ങള്‍ക്ക് അതിനെ തടസപ്പെടുത്തേണ്ട കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
വര്‍ഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് സി.പി.എമ്മിലും നടപ്പാക്കുന്നത്. എരിതീയില്‍ എണ്ണ ഒഴിക്കണ്ട, വിവാദം ആളിക്കത്തിക്കണ്ട. അത് തീരട്ടെ എന്നാണ് പ്രതിപക്ഷം നിലപാടെടുത്തത്. സര്‍ക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ് സി.പി.എം വിവാദം ആളിക്കത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.