തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഇടുക്കിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ന് മൂന്ന് മണി വരെ ചങ്ങാനാശ്ശേരിയിലെ ക്യാമ്പുകളിലൊന്നും ഭക്ഷണവും വെള്ളവും ഇല്ല. ദുരിതാശ്വസ ക്യാമ്പുകളിൽ ദുരിതം മാത്രമേയുള്ളുയെന്നും അദ്ദേഹം പറഞ്ഞു. 2018-2019 ൽ സർക്കാറിന് ഏകോപനം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ സർക്കാർ സംവിധാനങ്ങൾക്ക് ഏകോപനമില്ല. മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് ഞാൻ മൂന്ന് മണിക്ക് അല്ലെ ഭക്ഷണം കഴിച്ചതെന്നാണ്.
പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാരണ മുഖ്യമന്ത്രിക്കില്ല. ഭക്ഷണം നൽകാൻ സന്നദ്ധ സംഘടനകൾ തയ്യാറാണെന്നും ഇതിൽ സിപിഐഎമ്മിന് രാഷ്ട്രീയമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനർജനിയിൽ കുറ്റവിമുക്തൻ ആണെന്ന് ആഭ്യന്തര മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി പറയിപ്പിക്കുയായിരുന്നു. കോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുകയാണ്. പുനർജനിയുടെ ഭാഗമായി പിരിച്ച പണം എവിടെയാണ്.? 216 വീട് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഒരുവീട് എങ്കിലും കൊടുത്തത് തെളിയിക്കാൻ മുഖ്യമന്ത്രി വി ഡി സതീശന് കഴിയുമോ.?- ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.




























