ബിജെപിയുമായി ചേർന്നുപോകുന്ന ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; ബിജെപിയുമായി ചേർന്നുപോകുന്ന ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ. അഖിലേന്ത്യ അടിസ്ഥാനത്തിൽ ബിജെപിയുമായി ചേർന്നുപോകാൻ ഒരു പാർട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്നു, കേരളത്തിലെ ജെഡിഎസിന്റെ ധാർമികതയ്ക്ക് എന്താണ് കുറവെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. ബിജെപി വിരുദ്ധമാണ് ഒന്നാമത്തെ കാര്യം. അവർക്കെതിരെ പ്രവത്തിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ നിലപാടുള്ള പാർട്ടിയാണ് ഇടതുപക്ഷപാർട്ടി.

ബിജെപിക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ്. ഇവിടെ ജയിക്കാനുള്ള ഒരു സാധ്യതയുമായില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ബിജെപിക്കൊപ്പം നിൽക്കുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങൾക്ക് മനസിലാവുന്നില്ല. പറഞ്ഞത് ഇടത് പക്ഷത്തോടൊപ്പമാണ് കേരള ഘടകം എന്നാണ്. മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിച്ചതാണ്. ഇതെല്ലം ഇവന്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...