Monday, July 7, 2025 8:01 am

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചന നൽകി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് യാക്കോബായ തർക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും. ആരെയും ശത്രു പക്ഷത്ത് നിർത്തില്ല. ആരെയും മിത്രം എന്ന നിലയിൽ കണ്ടും കൈകാര്യം ചെയ്യില്ല. ബ്രഹ്മപുരത്ത് സർക്കാരിന് വീഴ്ചയില്ല. മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായ സംരംഭങ്ങളുടെ എണ്ണത്തിൽ കുറച്ചു കുറവുണ്ടാകാം. അതിൽ ആശങ്ക വേണ്ട. പട്ടിക പൂർത്തിയാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കാം. ജാഥ നടത്തുമ്പോൾ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും.അ ത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി സഹിച്ചേ മതിയാകൂ. പാലായിൽ ജാഥ സ്വീകരണത്തിനായി ബസ് സ്റ്റാൻഡ് അടച്ച സംഭവത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ത്രിപുരയിൽ ബി ജെ പി കാടത്തം കാണിക്കുന്നു. ഗുണ്ടായിസം നടത്തുന്നു. സി പി എം സംസ്ഥാന സമിതി അംഗങ്ങൾ പോലും ആക്രമിക്കപ്പെടുന്നു. പശു സംരക്ഷകർ എന്നു പറയുന്നവർ പശുക്കളെ വരെ കൊല്ലുന്നു. പ്രതിപക്ഷ നേതാക്കളെ പോലും കാണാൻ ഗവർണർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർക്കുന്നുവെന്നും, കോർപറേറ്റുകളുടെ കൈയിൽ പണം എത്തിക്കാനാണ് കേന്ദ്ര ശ്രമം. ഇത് പ്രതിഷേധാര്‍ഹമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ഡിഎന്‍എ പരിശോധന നടത്താൻ പോലീസ്

0
പത്തനംതിട്ട: അടൂരിലെ അനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പോലീസ് ഡിഎന്‍എ പരിശോധന...

മരം ദേഹത്ത് വീണ് മധ്യവയസ്ക്കൻ മരിച്ചു

0
പൂച്ചാക്കൽ : മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത്...

സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി

0
കണ്ണൂര്‍ : കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി....

ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം

0
കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ...