കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തരൂരിനെ അഭിനന്ദിച്ച് എംവി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്നു കാണിക്കുന്നതാണ് തരൂരിന്റെ ലേഖനം. സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘വസ്തുതയുടെ അടിസ്ഥാനത്തിലുള്ളതാണ് തരൂരിന്റെ ലേഖനം. ദൈവത്തിന്റെ സ്വന്ത് നാട് ബിസിനസ് കാര്യങ്ങളില്‍ ചെകുത്താന്റെ കളിസ്ഥലമാണെന്ന് പറയാറുണ്ട്. അതില്‍ വലിയ മാറ്റം വന്നത് ആഘോഷിക്കേണ്ടതാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറഞ്ഞത്.

കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. അത് വസ്തുതാപരമാണ്. അത് ചുണ്ടിക്കാണിച്ച തരൂറിനെ അഭിനന്ദിക്കുന്നു. യുഡിഎഫ് ഉള്‍പ്പെടെ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള കൃത്യമായ ബദലാണ് അത്. അത് സ്വാഭാവികമായും യുഡിഎഫിന്കത്ത് പ്രശ്‌നമുണ്ടാക്കും’ – എംവി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തിലെ ഏത് ക്യാംപസില്‍ പ്രശ്‌നമുണ്ടായാലും അത് എസ്എഫ്‌ഐക്കെതിരെ ഉന്നയിക്കുകയാണ് ചില മാധ്യമങ്ങളുടെയും മറ്റും രീതി. അതുതന്നെയാണ് കോട്ടയം നഴ്‌സിങ്ങ് കോളജിലും സംഭവിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആ സംഭവത്തില്‍ എസ്എഫ്‌ഐക്ക് ഒരു ബന്ധവും ഇല്ല. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ എന്തെല്ലാമായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. അടിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്നുവരെ പ്രചരിപ്പിച്ചു.

ആളുകള്‍ എന്തും കാണുമെന്ന് കരുതി തോന്നിയത് പറയുന്നതാണ് നില. അന്നേ പറഞ്ഞതാണ് ആത്മഹത്യയാണെന്ന്. സിബിഐ അന്വേഷണത്തില്‍ എസ്എഫ്‌ഐക്കാര്‍ എന്ന് എവിടെയും പറയുന്നില്ല. അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കൃത്യമായി പറയുകയും ചെയ്തു. സംഭവത്തില്‍ മാധ്യമങ്ങള്‍ അന്നേ മാപ്പുപറയേണ്ടതായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു വാളയാര്‍ അമ്മ. രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടി ധര്‍മടത്ത് പിണറായിക്കെതിരെ സ്ഥാനാര്‍ഥിയാക്കി. കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോള്‍ രക്ഷിതാക്കളാണ് പ്രതിസ്ഥാനത്ത് എത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നിലപാട് ഗോവിന്ദന്‍ തള്ളി. ആരെയും തല്ലരുതെന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...