സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യിൽ കെട്ടിക്കൊടുത്തത് എന്താണ് ? ; രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാഗാന്ധിയുടെ കൈയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മൾ കണ്ടല്ലോ എന്താ കെട്ടികൊടുത്തത് ? അത് രാഹുൽ ഗാന്ധിയ്ക്ക് വീട്ടിൽ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോൾ ഓർക്കണം അതൊക്കെ എം വി ഗോവിന്ദൻ വിമർശിച്ചു. ഇതുമായുള്ള ബന്ധം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്. എന്നിട്ട് ഇവിടെ വന്ന് പാട്ട് പാടിയാൽ കാര്യം ശെരിയാകുമോ? ഉത്തരവാദിത്വമുള്ള ഇന്ത്യയുടെ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുന്നൊരാൾ തരംതാണ രീതിയിൽ വന്ന് കേരളത്തെ അധിക്ഷേപിക്കുകയാണ്.

കേരളം വ്യവസായ സൗഹൃതമല്ലെന്നാണ് ആരോപണം. ഇന്ത്യയിലെ സ്വയം സംരംഭകരുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യവസായിക മേഖലയിലെ ഇടപെടലിൽ 28-ാം സ്ഥാനത്തായിരുന്നു കേരളം പിന്നീട് അത് 15-ാം സ്ഥാനത്തായി എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...