ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാന സഭയില്‍ വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്ന് എം.വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ജ്ഞാന സഭയില്‍ വി സി പങ്കെടുക്കുന്നത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളി സിപിഎം. വി സി പങ്കെടുക്കുന്നത് അപമാനകരം. വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എന്നാല്‍, വ്യക്തിപരമായി പരിപാടിയില്‍ പങ്കെടുക്കണോയെന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഈ പ്രസ്താവന തള്ളികൊണ്ടുള്ള നിലപാടാണ് എം.വി ഗോവിന്ദന്‍ നടത്തിയത്. വിസിമാര്‍ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചു. കേരള,കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ്, വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും. നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...