മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാര്‍ത്ഥിയുടെ ക്ഷാമം ഇല്ലെന്നും ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ തർക്കമുണ്ട്. രാഷ്ട്രീയ പോരാട്ടമായിട്ട് തന്നെയാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നത്. സംഘടനാ പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിൽ പൂർത്തിയാക്കിവരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ല. ഞങ്ങൾക്ക് സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. നിലമ്പൂരിൽ ഇടതുമുന്നണി നിലനിർത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി.

മുനമ്പത് എന്തോ നേടാൻ പോകുന്നുവെന്ന് കരുതിയവർക്ക് കേന്ദ്ര മന്ത്രിയുടെ വിശദീകരണം കേട്ടപ്പോൾ കാര്യം ബോധ്യമായി. വഖഫ് നിയമഭേദഗതിയുടെ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് കോൺഗ്രസ് എംപിമാർ സ്വീകരിച്ചത്. വയനാട് എംപി പാർലമെൻറിൽ ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചില്ല. കെ സുധാകരന്‍റെ പേര് ആവർത്തിച്ച് വിളിച്ചിട്ടും സംസാരിച്ചില്ല. പാർട്ടി കോൺഗ്രസ് നടക്കുന്ന സമയമായിട്ടും ഇടത് എംപിമാർ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ കേസ് ഇപ്പോള്‍ പാതിവെന്ത കേസാണെന്നും വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...