തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ല; എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുന്നൊരുക്കമെന്ന നിലയില്‍ സുരേഷ് ഗോപി തൃശൂരില്‍ സന്നദ്ധസേവനം നടത്തുന്നതില്‍ ആശങ്കയില്ലെന്നും സന്നദ്ധ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റാന്‍‌ നോക്കിയാല്‍ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആഴ്ചയില്‍ മൂന്നുനാലു ദിവസമല്ല, 365 ദിവസം നിന്നു പ്രവര്‍ത്തിച്ചാലും തെറ്റില്ല. ബിജെപിയുടെ വര്‍ഗീയനിലപാടിന് തൃശൂരുകാര്‍ വഴങ്ങുമെന്നു കരുതുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്നു പറഞ്ഞവര്‍ക്ക് ഉണ്ടായിരുന്ന 16% വോട്ട് 12 ശതമാനമായി കുറഞ്ഞത് നമ്മള്‍ കണ്ടതാണ്.

ജമാഅത്തെ ഇസ്‍ലാമിയും ആര്‍എസ്‌എസും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനെ തുറന്നുകാണിക്കുന്നത് സിപിഎമ്മിന് അങ്കലാപ്പ് ഉണ്ടായിട്ടല്ല. രണ്ട് വിരുദ്ധ വര്‍ഗീയശക്തികള്‍ ഏറ്റുമുട്ടിയാല്‍ ഒന്ന് ജയിക്കുകയോ മറ്റേത് തോല്‍ക്കുകയോ ആണ് ഉണ്ടാവുക എന്നും ധരിക്കരുത്. രണ്ടും ശക്തിപ്പെടുകയാണു ചെയ്യുക. ലോകത്തെ മുഴുവന്‍ ചരിത്രം അതാണ്. കോലീബി സഖ്യത്തോട് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കൂടിച്ചേരുമെന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പാവില്ല. രാജ്യത്തെ 79 ക്രൈസ്തവ സംഘടനകളും ചേര്‍ന്ന് ക്രൈസ്തവ വേട്ടയ്ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുകയാണ്. ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിന് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിശ്വ സംവദ് കേന്ദ്ര നിവേദനം നല്‍കിയിട്ടുമുണ്ട്.

ലോകത്തെവിടെയും മാധ്യമസ്ഥാപനങ്ങള്‍ ആക്രമിക്കുന്നതിനെ സിപിഎം ന്യായീകരിക്കുന്നില്ല. കൊച്ചിയില്‍ മാധ്യമസ്ഥാപനം ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതു വഴി സംസ്ഥാന സര്‍ക്കാര്‍‌ നിലപാട് വ്യക്തമാക്കി. അതേ നിലപാട് തന്നെയാണ് പാര്‍ട്ടിയുടെയും.
വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍‌ രാഹുല്‍ ഗാന്ധി സ്വാധീനം ഉണ്ടാകുമെന്നു കരുതാന്‍ വയ്യ. ഒരു തവണ പറ്റിച്ചതുപോലെ എല്ലാക്കൊല്ലവും പറ്റിക്കാനാവില്ലല്ലോ. കഴിഞ്ഞ തവണത്തെക്കാള്‍ എത്ര സീറ്റ് കുറയുമെന്നു നോക്കിയാല്‍ മതി. സിപിഎമ്മിന്റെ ജനകീയ പ്രതിരോധയാത്ര തൃശൂര്‍ ജില്ലയിലെ പര്യടനം ഇന്നു പൂര്‍ത്തിയാക്കും. ഇന്നലെ മാള, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ക്കു സ്വീകരണം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...