പനയമ്പാല തോട്ടിലെ നീരൊഴുക്ക് താഴുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : പനയമ്പാല തോട്ടിലെ ‌നീരൊഴുക്ക് താണു. കല്ലൂപ്പാറ റോഡിലെ പെരുമ്പെടി പാലത്തിന്റെ അടിത്തട്ട് തെളിഞ്ഞു. മണിമലയാറിന്റെ പ്രധാന കൈവഴിയായ തോട് സംരക്ഷണമില്ലാതെ നശിക്കുകയാണ്. 10 മീറ്റർ മാത്രം വീതിയുള്ള തോട്ടിൽ പാലത്തിന്റെ തൂണും തോടിന്റെ ഇരുവശത്തുമായി പാലത്തിന്റെ സംരക്ഷണഭിത്തിയും നിർമിച്ചപ്പോൾ തോടിന്റെ നീരൊഴുക്ക് വീതി മൂന്നിലൊന്നായി കുറഞ്ഞു. വീതി കുറഞ്ഞപ്പോഴുണ്ടായ ശക്തമായ ഒഴുക്കിൽ പാലത്തിന്റെ അടിത്തട്ടിലെ മണ്ണ് കൂടി ഒലിച്ചുപോയതാണ് പാലത്തിന്റെ അടിത്തറ തെളിയാൻ കാരണം.

വെണ്ണീർവിള അടക്കമുള്ള പടശേഖരങ്ങളിലേക്ക് ജലമെത്തുന്നത് ഇതുവഴിയാണ്. കവിയൂർ പുഞ്ചയിലെ പ്രധാന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പാലത്തിന്റെ 25 മീറ്റർ മുകളിലാണ്. പമ്പ് ചെയ്യാനുള്ള വെള്ളം ശേഖരിക്കുന്നതിന് പാലത്തിനോട് ചേർന്ന് തടയണ താത്കാലികമായി നിർമിക്കാറുണ്ട്. വേനൽക്കാലത്ത് കൃഷിക്ക്‌ ഇതിലെ വെള്ളമാണ് പമ്പിങ്ങിന് ഉപയോഗിക്കുന്നത്. തോട് 3 കിലോമീറ്ററോളം  ദൂരത്തിൽ ഒഴുകി പനയമ്പാല തോടുമായി കൂടിച്ചേരുന്നു. മുതയ്ക്കൽ, തുരുത്ത്, തറക്കീഴ്, വാക്കേകടവ് തുടങ്ങിയിടത്തെ 300 ഏക്കറോളം വരുന്ന പാടങ്ങളിൽ കൈത്തോടുകളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഇവയെ നിലനിർത്തുന്നത് ഈ തോട്ടിലൂടെ ഒഴുകി കയറുന്ന ജലമാണ്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ കിലോമീറ്ററുകളുടെ ദൂരം താണ്ടിയെത്തുന്ന പനയമ്പാല ആറ്റിലേക്ക് ചെന്നുചേരുന്നതും ഇതേ തോടുമായി ചേർന്നാണ്. ഇതിനോട് ചേർന്ന് താമസിക്കുന്ന നൂറുക്കണക്കിന് ആളുകളുടെ കിണറുകളിൽ നീരുറവ എത്താൻ സഹായിക്കുന്ന ജലസ്രോതസ്സ് കൂടിയാണിത്. ഇതിനാൽ കാട്ടുച്ചെടികളും വീണുകിടക്കുന്ന മുളങ്കൂട്ടങ്ങളും നീക്കി സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...