സേഫ് ഓണം 2026 : ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശമാനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സേഫ് ഓണം 2026 പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും തുടര്‍നടപടികളും ഊര്‍ജിതമാക്കി. തൊടുപുഴയില്‍ മീന്‍ ലേലം ചെയ്യുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ പരിശോധനകള്‍ നടത്തുകയും മീനുകളുടെ 7 സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധനാ ഫലം ലഭ്യമാകുന്ന മുറയ്ക്ക് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കും. ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച് പരിശോധന നടത്തി. പരിശോധനയില്‍ അപാകതകളൊന്നും കണ്ടെത്തിയില്ല. ഇടുക്കി സര്‍ക്കിളില്‍ നടന്ന ഫയല്‍ അദാലത്തില്‍ 18 സ്ഥാപനങ്ങളില്‍ നിന്നായി ആകെ 44,000 രൂപ പിഴ ഈടാക്കി.

ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ വിനായക ഹോട്ടല്‍, ബുഹാരി ഹോട്ടല്‍ എന്നിവയ്ക്ക് ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇടുക്കി ആര്‍.ഡി.ഒ യഥാക്രമം 2000 രൂപയും 5000 രൂപയും പിഴ ചുമത്തി. ഈ ആഴ്ചയില്‍ സേഫ് ഓണം 2026 പരിപാടിയുമായി മ്പന്ധപ്പെട്ട് 63 പരിശോധനകള്‍ നടത്തി. എട്ട് സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കി. 5 കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 36 സര്‍വയലന്‍സ് സാമ്പിളുകളും 5 സ്റ്റാറ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഒരു അഡ്ജുഡിക്കേഷന്‍ ശുപാര്‍ശയും നടത്തി. മഴക്കെടുതികളെ തുടര്‍ന്ന് രൂപീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യസുരക്ഷ ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ഉറപ്പുവരുത്തുന്ന നടപടികളും സ്വീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് അഖിൽ മാരാ‍ർ

0
തിരുവനന്തപുരം: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറുമായ അഖിൽ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...