മഴക്കെടുതി; ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി റോജി.എം.ജോൺ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ശക്തമായ മഴയും കടലാക്രമണവും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി മേഖലയിലെ വിവിധ വാർഡുകൾ എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദർശിച്ചു. പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും കേൾക്കുകയും ചെയ്തു.ചെറിയകടവ് (വാർഡ് 5), കമ്പനിപടി (വാർഡ് 6), കണ്ണമാലി (വാർഡ് 9), പുത്തൻതോട് (വാർഡ് 10) എന്നീ പ്രദേശങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. കടലാക്രമണ വിഷയത്തിൽ ശാശ്വത പരിഹരമാണ് ജനങ്ങൾക്ക് ആവശ്യമെന്ന് മന്ത്രി റോജി.എം.ജോൺ പറഞ്ഞു.മുഖ്യമന്ത്രിയും, ജലസേചന വകുപ്പ് മന്ത്രിയും സ്ഥിതിഗതിെ നിരീക്ഷിച്ച് വരികയാണ്.

കടൽഭിത്തിനിർമ്മിക്കുന്നതിനുള്ള നടപടികളിലേക്ക് എത്രയും വേഗം സർക്കാർ കടക്കുമെന്നും അതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി റോജി.എം.ജോൺ പറഞ്ഞു. നിരവധിയാളുകളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള സംവിധാനമാണ് ചെയ്തിരിക്കുന്നതെന്നും, എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി റോജി.എം.ജോൺപറഞ്ഞു.ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും മുൻഗണന നൽകിയാണ് തുടർ നടപടികൾ സ്വീകരിക്കുകയെന്നും മന്ത്രി റോജി.എം.ജോൺ അറിയിച്ചു.സന്ദർശനത്തിൽ കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...

വാഴക്കൃഷിക്ക് വമ്പൻ നീക്കവുമായി കേന്ദ്രം , വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങും

0
ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള...

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...