തിരുവനന്തപുരം: ഒരു വര്‍ഷം ഒരുലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ പരിഹരിക്കാനാകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. തദ്ദേശവകുപ്പില്‍ പുതുതായി നിയമനം ലഭിച്ച എഞ്ചിനീയര്‍മാര്‍ക്ക് സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചു വര്‍ഷംകൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കു തൊഴില്‍ നല്‍കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. കുടുംബശ്രീവഴി 18 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി 19,000ല്‍ അധികം ഓക്‌സിലിയറി ഗ്രൂപ്പുകള്‍ രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാര്‍ ഇവാനിയോസ് ക്യാമ്പസിലെ മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പുതുതായി നിയമനം ലഭിച്ച 138 എന്‍ജിനിയര്‍മാര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.