കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ കാണാന്‍ എം.വി ഗോവിന്ദനെത്തി

For full experience, Download our mobile application:
Get it on Google Play

തലശേരി : കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പനെ കാണാന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെത്തി. വെള്ളിയാഴ്ച രാവിലെയാണ് എം.വി ഗോവിന്ദന്‍ പുഷ്പനെ സന്ദര്ശിച്ചത്. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പുഷ്പനെ കാണാനെത്തിയ പ്രിയ സഖാവിനെ ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് പ്രവര്ത്തകര്‍ സ്വീകരിച്ചത്.

വിവരങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ എന്ന എം.വി ഗോവിന്ദന്റെ ചോദ്യത്തിന് എല്ലാം അറിഞ്ഞുവെന്ന് പുഞ്ചിരിയോടെയുള്ള പുഷ്പന്റെ മറുപടി. ചടയന് ദിനാചരണ പരിപാടി രാവിലെ ലൈവായി കണ്ടതും സൂചിപ്പിച്ചു. മന്ത്രിയായിരിക്കെ കഴിഞ്ഞ തവണ കാണാന്‍ എത്തിയതും ഇതിനിടെ പുഷ്പന്‍ ഓര്ത്തെടുത്തു. ആരോഗ്യവിവരങ്ങള്‍ തെരക്കിയും വിശേഷങ്ങള്‍ അന്വേഷിച്ചും പുഷ്പനും കുടുംബത്തിനുമൊപ്പം അല്പനേരം ചെലവഴിച്ചാണ് മടങ്ങിയത്.

ഭാര്യയും മഹിള അസോസിയേഷന് ജില്ല സെക്രട്ടറിയുമായ പി.കെ ശ്യാമള, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എന്‍ ചന്ദ്രന്, ജില്ല സെക്രട്ടറിയറ്റംഗം പി.ഹരീന്ദ്രന്‍, ഏരിയസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, നേതാക്കളായ കെ കെ സുധീര്കുമാര്‍, എന്‍.അനില്കുമാര്, വി.കെ രാകേഷ്, വി ഉദയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, പി മനോഹരന്‍ എന്നിവരും ഒപ്പമുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....