Monday, December 23, 2024 1:56 pm

പോകുന്നവർക്ക് ഇപ്പോ പോകാം, ഇനി പറയാൻ പോകുന്നത് ഇതിനേക്കാൾ അപകടംപിടിച്ച കാര്യങ്ങൾ ; ശാസിച്ച് എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജനകീയപ്രതിരോധ ജാഥയുടെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചവരെ തടയുകയും, സ്വന്തം സീറ്റിൽ പോയിരിക്കാൻ അവരെ ശാസിക്കുകയുമായിരുന്നു. കോട്ടയത്തെ പരിപാടിക്കിടെയാണ് ചിലർ എഴുന്നേറ്റ് പോകുന്നത് എം.വി ഗോവിന്ദന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പുരുഷന്മാര്‍ക്കൊപ്പം സത്രീകളും കുടുംബനാഥകളാകുന്നതിനെ കുറിച്ചുള്ള സംസാരിക്കുന്നതിനിടെയാണ് ഈ സംഭവം. പോകുന്നവർ ഇപ്പോൾ പോകണമെന്നും ഇനി പറയാൻ പോകുന്നത് ഇതിനേക്കാൾ അപകടകരമായ കാര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞത് സദസിൽ പൊട്ടിച്ചിരിയുണർത്തി. ‘ചിലര്‍ പോകുന്നതിന് കാര്യകാരണങ്ങളുണ്ട്. അത് നമുക്കറിയാം.

പോകുന്നവര്‍ ഇപ്പോ പോണം. ഇനി പറയാന്‍ പോകുന്നത് അതിനേക്കാള്‍ അപകടകരമായ കാര്യങ്ങളാണ്. ചിലരൊക്കെ ബസ് റെഡിയാക്കി നിര്‍ത്തിയിട്ടിരിക്കുകയായിരിക്കും. ബാക്കിയുള്ളവരെ തപ്പുന്നതാ. ചില ആളുകളുണ്ട്, ഈ യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവർ. യോഗം എങ്ങനെ നടത്തണമെന്നല്ല, ഇതെങ്ങനെ പൊളിക്കുകയെന്നതാണ് ഇത്തരക്കാരുടെ ചിന്ത. അത് എനിക്ക് മനസിലായി ഈ വാഹനത്തിൽ വന്നവരെ ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കി ഉള്ളവരെ പിടിക്കാൻ വന്നതാ’, ഗോവിന്ദൻ പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മിൽമ എറണാകുളം യൂണിയൻ : കാലാവധി തീരുംമുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി

0
കൊച്ചി : മിൽമ എറണാകുളം യൂണിയൻ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകും മുമ്ബ്...

ബുരാരി ഫാക്ടറി സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു

0
ന്യൂഡൽഹി: ബുരാരി മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച്...

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

0
ഷാര്‍ജ : ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ...

പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

0
ദില്ലി : പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി...