രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് എം വി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല. രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കിയാൽ കുറ്റി ചൂലുകൊണ്ട് ജനം മറുപടി നൽകും. കോൺഗ്രസ് ഒരാളെ പുറത്താക്കിയാൽ അകത്താക്കി എന്നാണ് അർത്ഥം. ആളുകളെ കായികപരമായി നേരിടലല്ല പ്രതിഷേധം കൊണ്ട് ഉദ്ദേശിക്കുന്നത്. ജന മനസ്സിൽ പ്രതിഷേധം കൊടുങ്കാറ്റ് പോലെ ഉണ്ടാകുമെന്നും എം വി ജയരാജൻ വ്യക്തമാക്കി. സ്ത്രീ പീഡകന്മാരെ സമൂഹമാകെ ഒറ്റപ്പെടുത്തുകയാണ്. പാലത്തായി സംഭവത്തിലെ ഉത്തരവാദിയായ അധ്യാപകനെതിരെ മാതൃകാപരമായ ശിക്ഷയാണ് കോടതിയിൽ നിന്നും ഉണ്ടായത് കേസ് തേച്ച് മായ്ച്ച് കളയാനുള്ള പരിശ്രമം ബിജെപി ഉന്നത തലങ്ങളിൽ നടത്തിയിരുന്നു. അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി, ശിക്ഷ നൽകി.

സ്ത്രീ പീഡകന്മാർ ആരായാലും സ്ത്രീ പീഡകന്മാരാണ്. വസ്തുതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടുകൾ മാത്രമാണ് സിപിഐഎമ്മിന് ഉള്ളത്. ഈ പ്രശ്നത്തിലും സിപിഐഎം സ്വീകരിച്ചത് ശരിയായ നിലപാടാണ്. പീഡനത്തിന് വർഗീയത ഇല്ല. പീഡകന്മാരെ വർഗീയ പരമായി വേർതിരിക്കാൻ കഴിയില്ല. ഹരീന്ദ്രൻ പറഞ്ഞിട്ടുള്ള ഒരു കാര്യം. എല്ലാ വർഗ്ഗത്തിലും പെട്ട പീഡകന്മാരെ ഒറ്റപ്പെടുത്തണം എന്നതാണ്. അത് മാധ്യമങ്ങൾ വക്രീകരിക്കുകയാണ്. സിപിഐഎം സംഘപരിവാറിന്റെ വക്താക്കൾ എന്ന പ്രചാരണം. പ്രചാരവേലയിൽ അർത്ഥമില്ല. അതിൽ ഒരു വസ്തുതയുമില്ല. സിപിഐഎമ്മോ ഇടതുപക്ഷമോ സംഘപരിവാറിന്റെ വക്താക്കൾ അല്ല. അവരുടെ രാഷ്ട്രീയത്തിനോട് യോജിപ്പുമില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...