ഷുക്കൂര്‍ വധക്കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും അങ്കലാപ്പുണ്ടാക്കി ; എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഡ്വ. ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും അങ്കലാപ്പുണ്ടാക്കിയെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. 2012 ല്‍ നടന്ന സംഭവത്തില്‍  സിപിഐഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നു. കള്ള തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍റെ  പേരില്‍ കേസെടുക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ഷുക്കൂർ കേസിൽ ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു അഭിഭാഷകൻ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍. 2012 ഫെബ്രുവരിയിൽ പട്ടുവം അരിയിൽ ലീഗ് സിപിഎം സംഘർഷമുണ്ടായപ്പോൾ പി ജയരാജൻ പ്രദേശത്ത് എത്തി. അന്ന് ജയരാജന്‍റെ വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് എംഎസ്എഫ് നേതാവായ അരിയിൽ ഷുക്കൂറിനെ സിപിഎം പ്രവർത്തകർ തടങ്കലില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

അന്ന് പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്താൻ പോലീസ് തീരുമാനിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ജയരാജനെ രക്ഷിക്കാനെത്തിയെന്നാണ് യുഡിഎഫിന്‍റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുതിർന്ന അഭിഭാഷകൻ ടി പി ഹരീന്ദ്രൻ ഫേസ്ബുക്കിലുടെ വെളിപ്പെടുത്തിയത്. അന്നത്തെ എസ്‍പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നാണ് ഹരീന്ദ്രന്‍റെ ആരോപണം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...