ഇൻസ്റ്റഗ്രാമിലെ തീതുപ്പും കാർ പിടികൂടി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറo: സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഈ കാര്‍ വൈറല്‍ ആയിരുന്നു. കോളേജുകളിലടക്കം ആഘോഷങ്ങള്‍ക്കായി നല്‍കിയിരുന്ന കാറായിരുന്നു ഇത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കാര്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്‍ ഹിറ്റായിരുന്നു.

കോളേജ് ആഘോഷങ്ങളില്‍ ഹീറോയായിരുന്നു ഈ കാര്‍. സൈലന്‍സറില്‍ നിന്ന് തീ തുപ്പുന്ന തരത്തിലാണ് രൂപമാറ്റം ചെയ്തിരിക്കുന്നത്. എഞ്ചിനില്‍ നിന്ന് ഒരു പ്രത്യേക പൈപ്പ് സൈലന്‍സറിലേക്ക് എത്തിച്ച്‌ തീ വരാനുള്ള സംവിധാനമാണ് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. പിന്നില്‍ പോകുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലാണ് രൂപമാറ്റമെന്ന് എംവിഡി പറയുന്നു.

ഇതിനുപുറമെ, കാറിന് എട്ട് രൂപമാറ്റങ്ങളും ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹോണ്ട സിറ്റി കാര്‍ രൂപമാറ്റം വരുത്തിയത്. വെന്നിയൂരിലെ ഉടമയുടെ വീട്ടിലാണ് മോട്ടോര്‍ വാഹന വകുപ്പ് കാര്‍ പരിശോധിച്ചത്. ഒരു സാധാരണ കാര്‍ വാടകയ്ക്ക് നല്‍കുന്നതിന്റെ ഇരട്ടിയിലധികം തുകയ്ക്കാണ് കാര്‍ വാടകയ്ക്ക് നല്‍കിയിരുന്നത് എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...