നരബലി കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് ചോദ്യം ചെയ്യല്‍. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചര്‍ക്കാനും ആലോചനയുണ്ട്. കേസില്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നുണ്ട് അന്വേഷണസംഘം. കൊലപാതകവുമായി മാറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണ് പോലീസ്. ഇതിനായി ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020ലെ ജയില്‍വാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തല്‍.

ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ പിടിയിലായവര്‍ ജയിലില്‍ ഷാഫിക്ക് ഒപ്പമുണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകും. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പീഡിപ്പിച്ചു കൊലപ്പെടുത്തല്‍ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...