വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിനും പിഴ ; സാങ്കേതിക പിഴവെന്ന് എംവിഡി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലവിട്ട് പുറത്തുപോകാത്ത കാറിന് തിരുവനന്തപുരത്തു നിന്ന് പിഴ. കാഞ്ഞിരപ്പള്ളി മുക്കാലി ടിഎം സഹീലിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. മുണ്ടക്കയത്ത്‌ മൊബൈൽ ഷോപ്പ് നടത്തുന്നയാളാണ് സഹീൽ. കഴിഞ്ഞ കുറച്ചു നാളുകളായി ഈ വാഹനം ജില്ലവിട്ട് പുറത്തുപോയിട്ടില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ഫോണിലെത്തുന്നത്. പരിവാഹൻ സൈറ്റിൽ 500 രൂപ പിഴയടയ്ക്കണമെന്നായിരുന്നു സന്ദേശം.

വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിനാണ് പിഴ. എന്നാൽ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറുള്ള സഹീൽ ചിത്രത്തിൽ കണ്ടത് ചുമന്ന നിറത്തിലുള്ള മറ്റൊരു വാഹനം. തിരുവനന്തപുരം കൃഷ്ണമംഗലം എന്ന സ്ഥലത്തുവെച്ച് നിയമലംഘനം നടത്തിയെന്നാണ് പറയുന്നത്. വിചിത്രമായി വന്ന പിഴയെത്തുടർന്ന് സഹിൽ മോട്ടോർവാഹനവകുപ്പിന് പരാതി നൽകി. സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരണം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാറിന് പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് അയച്ച നോട്ടീസ് കിട്ടിയത് കൃഷ്ണപുരം സ്വദേശിയായ ബൈക്ക് ഉടമസ്ഥനായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു : രോഗബാധയെന്ന് സംശയം

0
പന്തളം : കുരമ്പാലയിലെ ജനവാസ മേഖലയില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി....

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...