അമിത ചാർജോ ; വിഷുവിനും , ഈസ്റ്ററിനും നാട്ടിലെത്തുന്നവരെ കൊള്ളയടിക്കുന്ന ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഷുവിനും ഈസ്റ്ററിനും അന്യസംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്ന മലയാളികൾക്ക് ഏറെയും ആശ്രയിക്കുന്നത് അന്യസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെയാവും. ട്രെയിനിലും, കെ എസ് ആർ ടി സി ബസുകളിലും ആഴ്ചകൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നുപോകുന്നതിനാൽ സ്വകാര്യ ബസുകളെ മാത്രമേ ആശ്രയിക്കാൻ കഴിയുകയുള്ളു. എന്നാൽ ഉത്സവ വേളകളിൽ നാട്ടിലേക്ക് തിരിക്കുന്ന യാത്രക്കാരിൽ നിന്നും ബസ് ഓപ്പറേറ്റർമാർ അമിത തുക ടിക്കറ്റിനായി വാങ്ങുന്ന പതിവുണ്ട്.

ഇത്തരത്തിൽ അമിതചാർജ് ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആർ ടി ഒ, എൻഫോഴ്സ്‌മെന്റ് ആർ ടി ഒമാർക്കും പരിശോധന ശക്തമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.അമിത ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്‌മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് പരാതി അയക്കാവുന്നതാണ്. ഈ നമ്പരുകൾ ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിഷു ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ്ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ബഹുമാനപെട്ട ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി. ആയതിൻറെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുന്നതിനു എല്ലാ ആർ ടി ഓ, എൻഫോഴ്സ്മെന്റ് ആർ ടി ഓ മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കാവുന്നതാണ്. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പടെ കർശന നടപടി സ്വീകരിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...