പാലക്കാട് : വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതെന്ന് മോട്ടോർ വാഹന വകുപ്പ്. നിരോധിത ലൈറ്റുകളും എയര്‍ഹോണും ഉപയോഗിച്ചതിന് ബസിനെതിെര അഞ്ച് കേസുകളെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കായി മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളുമായി പോയ ബസാണ് വടക്കഞ്ചേരിയിൽ വച്ച് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചത്. വിദ്യാർഥികൾ ഉള്‍പ്പെടെ 9 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. 40 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വടക്കഞ്ചേരി അപകടo : ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതെന്ന് മോട്ടോർ വാഹന വകുപ്പ്
RECENT NEWS
Advertisment