കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ സുരക്ഷിമാക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ എന്ന തലക്കെട്ടിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റ്. ‘സ്റ്റിയറിങ്ങിന് ഇടയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോള്‍ ടാങ്കിന്റെ മുകളില്‍ തുറന്ന പ്രതലത്തില്‍ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സണ്‍ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയില്‍ കുട്ടികളെ നിര്‍ത്തി വാഹനം ഓടിക്കുമ്പോഴും താന്‍ ചെയ്യാന്‍ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവൃത്തികളെ തിരിച്ചറിയേണ്ടതുണ്ട്. ആദ്യ യാത്രകള്‍ മുതല്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമെല്ലാം ധരിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സുരക്ഷ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല അത് ഒരു ജീവിതക്രമമാണ് . ഹെല്‍മെറ്റ് വയ്ക്കാത്ത ഒരു പിതാവിനും മക്കളോട് അത് ആവശ്യപ്പെടാന്‍ കഴിയില്ല. സുരക്ഷയുടെ കാര്യത്തില്‍ താന്‍ തന്നെയാണ് മക്കള്‍ക്ക് മാതൃകയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ രക്ഷിതാക്കള്‍ക്കും വേണ്ടത്’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1