കൊച്ചി : വൈസ് ചാൻസലർ നിയമന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) താൽക്കാലിക വൈസ് ചാൻസലർ ആയി ഡോ.കെ.ശിവപ്രസാദിനെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സർവകലാശാലയിൽ വി സി ഇല്ലാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്ന അവസ്ഥ ഒഴിവാക്കണമെന്നു ജസ്റ്റിസ് സിയാദ് റഹ്‌മാൻ പരാമർശിച്ചു. ഡോ.ശിവപ്രസാദ് ചുമതലയേറ്റതായി ചാൻസലർക്കു വേണ്ടി ഹാജരായ സീനിയർ അഡ്വക്കറ്റ് പി.ശ്രീകുമാർ അറിയിച്ചു. നിയമപരമല്ലാത്ത നിയമനം തടയണമെന്നും സ്ഥിര നിയമനം നടക്കും വരെ സർക്കാർ നൽകിയ പാനലിൽ നിന്നു താൽക്കാലിക നിയമനത്തിനു നിർദേശിക്കണമെന്നു മായിരുന്നു ഹർജിയിലെ ആവശ്യം. നിയമപ്രശ്‌നങ്ങളൊക്കെ പിന്നീടു പരിഗണിക്കാമെന്നു പറഞ്ഞ കോടതി ഡോ. ശിവപ്രസാദിനു നോട്ടിസ് അയച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1