മൈ മാസ്റ്റേർസ് മിനിസ്ട്രി എറ്റേണൽ ലൈറ്റ് സംഗീത സായാഹ്നം ഫെബ്രുവരി 3ന് തിരുവല്ലയിൽ ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ദരിദ്രരോടും പീഡിതരോടും പക്ഷം ചേർന്ന് അവരുടെ ക്ഷേമത്തിനു വേണ്ടിയും സാമൂഹിക തിന്മകളായ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമകളായവരുടെ വിമോചന പ്രവർത്തനങ്ങൾക്കുമായി നിലകൊള്ളുന്ന മൈ മാസ്റ്റേ൪സ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള സംഗീത സായാഹ്നം ഫെബ്രുവരി 3-ാം തിയതി വൈകിട്ട് 6ന് തിരുവല്ല വിജയാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കും. ക്നാനയ സഭ കല്ലിശ്ശേരി മേഖല അതി ഭദ്രാസനാധിപൻ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിക്കും. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതി ഭദ്രാസനാധിപൻ മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും.

വ്യത്യസ്ത മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പ്രമുഖരെ ആദരിക്കും. തുടർന്ന്‌ പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണൻ, നിത്യാ മാമ്മൻ , ടി.എസ്. അയ്യപ്പൻ എന്നിവർ അണിനിരക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം നടക്കും. പ്രവേശനം പാസ് മുഖാന്തിരമായിരിക്കുമെന്ന് ചീഫ് കോർഡിനേറ്റർ
റവ. പ്രസാദ് ജോൺ, കോർഡിനേറ്റർമാരായ ഡോ. ജോൺസൺ വി ഇടിക്കുള,
ശ്രീ. റോബി തോമസ്,ലിജു എം തോമസ് എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്

0
ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു....

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാഞ്ഞെത്തിയത് ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ , ഇടിച്ചു തെറിപ്പിച്ചു...

0
കാസർകോട് : നിയന്ത്രണം വിട്ടെത്തിയ മാരുതി കാർ ഇടിച്ച് ഹൈവേ പട്രോളിംഗ്...

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...