മ്യാന്‍മര്‍ : മ്യാന്‍മറില്‍ കുടുങ്ങിയ ഇന്ത്യന്‍ ഐ.ടി പ്രഫഷണലുകളെ ഒളിപ്പിക്കാന്‍ തടങ്കലിലാക്കിയവര്‍ ശ്രമിക്കുന്നതായി വിവരം. തിങ്കളാഴ്ച പുതിയ സ്ഥലത്തേക്കു മാറണമെന്നു ഇന്ത്യക്കാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കി. അതേസമയം തടങ്കല്‍പാളയത്തില്‍ നിന്നു രക്ഷപ്പെട്ട നാലു പേരെ വീസ രേഖകളില്ലാത്തതിനാല്‍ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയതിനു പിറകെയാണ് ഇന്ത്യക്കാരെ മറ്റൊരിടത്തേക്കു മാറ്റാന്‍ സായുധ സംഘം നീക്കം തുടങ്ങിയത്.
300 ഇന്ത്യക്കാരോടും ഇക്കാര്യം വാക്കാല്‍ അറിയിക്കുകയും ചെയ്തു. താമസ സ്ഥലത്തുനിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിസയ്ക്കായി ഒരുലക്ഷത്തി ഇരുപതിനായിരം വരെ നല്‍കിയാണു പലരും തായ്‌ലന്‍ഡിലേക്കു പോയത്. ആലപ്പുഴയില്‍ നിന്നുള്ള മൂന്നുപേര്‍ ചെന്നൈ കുംഭകോണത്തെ ജിജെഎന്‍ എക്സ്പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ടെന്ന ഏജന്റിനു പണം നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു.
എന്നാല്‍ തായ്‌ലന്‍ഡിലെ ഏജന്റ് ചതിച്ചെന്നു പറഞ്ഞൊഴിയുകയാണ് കുംഭകോണം സ്വദേശി. അതിനിടെ തടങ്കല്‍പാളയത്തില്‍ നിന്നു രക്ഷപ്പെട്ട മലയാളികള്‍ അടക്കമുള്ള നാലുപേര്‍ തായ്‌ലന്‍ഡിലെ വിമാനത്താവളത്തില്‍ കുടുങ്ങി. വിസ രേഖകളില്ലാത്തതിനാല്‍ ഇവരെ മൂന്നുദിവസമായി തായ്‌ലന്‍ഡ് എമിഗ്രേഷന്‍ പിടിച്ചുവെച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഡേറ്റ എന്‍ട്രേ ജോലിയെന്ന പരസ്യങ്ങളില്‍ വീണവരാണു മ്യാന്‍മറില്‍ ജീവന്‍ കയ്യില്‍പിടിച്ചുകഴിയുന്നത്. ഇത്തരം പരസ്യങ്ങളില്‍ ഭൂരിഭാഗവും ഈസംഘത്തിന്‍റെതാണെന്നാണ് കുടുങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈരാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ കരുതലോടെ നീങ്ങുക മാത്രമാണു ചതിക്കുഴികളില്‍ പെടാതിരിക്കാനുള്ള ഏകമാര്‍ഗം.