മ്യാന്‍മറില്‍ കുടുങ്ങിയവരെ ഒളിപ്പിക്കാന്‍ ശ്രമം; പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

മ്യാന്‍മര്‍ : മ്യാന്‍മറില്‍ കുടുങ്ങിയ ഇന്ത്യന്‍ ഐ.ടി പ്രഫഷണലുകളെ ഒളിപ്പിക്കാന്‍ തടങ്കലിലാക്കിയവര്‍ ശ്രമിക്കുന്നതായി വിവരം. തിങ്കളാഴ്ച പുതിയ സ്ഥലത്തേക്കു മാറണമെന്നു ഇന്ത്യക്കാര്‍ക്ക് ഇവര്‍ നിര്‍ദേശം നല്‍കി. അതേസമയം തടങ്കല്‍പാളയത്തില്‍ നിന്നു രക്ഷപ്പെട്ട നാലു പേരെ വീസ രേഖകളില്ലാത്തതിനാല്‍ തായ്‌ലന്‍ഡ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയതിനു പിറകെയാണ് ഇന്ത്യക്കാരെ മറ്റൊരിടത്തേക്കു മാറ്റാന്‍ സായുധ സംഘം നീക്കം തുടങ്ങിയത്.

300 ഇന്ത്യക്കാരോടും ഇക്കാര്യം വാക്കാല്‍ അറിയിക്കുകയും ചെയ്തു. താമസ സ്ഥലത്തുനിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിസയ്ക്കായി ഒരുലക്ഷത്തി ഇരുപതിനായിരം വരെ നല്‍കിയാണു പലരും തായ്‌ലന്‍ഡിലേക്കു പോയത്. ആലപ്പുഴയില്‍ നിന്നുള്ള മൂന്നുപേര്‍ ചെന്നൈ കുംഭകോണത്തെ ജിജെഎന്‍ എക്സ്പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ടെന്ന ഏജന്റിനു പണം നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചു.

എന്നാല്‍ തായ്‌ലന്‍ഡിലെ ഏജന്റ് ചതിച്ചെന്നു പറഞ്ഞൊഴിയുകയാണ് കുംഭകോണം സ്വദേശി. അതിനിടെ തടങ്കല്‍പാളയത്തില്‍ നിന്നു രക്ഷപ്പെട്ട മലയാളികള്‍ അടക്കമുള്ള നാലുപേര്‍ തായ്‌ലന്‍ഡിലെ വിമാനത്താവളത്തില്‍ കുടുങ്ങി. വിസ രേഖകളില്ലാത്തതിനാല്‍ ഇവരെ മൂന്നുദിവസമായി തായ്‌ലന്‍ഡ് എമിഗ്രേഷന്‍ പിടിച്ചുവെച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഡേറ്റ എന്‍ട്രേ ജോലിയെന്ന പരസ്യങ്ങളില്‍ വീണവരാണു മ്യാന്‍മറില്‍ ജീവന്‍ കയ്യില്‍പിടിച്ചുകഴിയുന്നത്. ഇത്തരം പരസ്യങ്ങളില്‍ ഭൂരിഭാഗവും ഈസംഘത്തിന്‍റെതാണെന്നാണ് കുടുങ്ങിയവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈരാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ കരുതലോടെ നീങ്ങുക മാത്രമാണു ചതിക്കുഴികളില്‍ പെടാതിരിക്കാനുള്ള ഏകമാര്‍ഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...