മൈലാടുംപാറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു ; പൈപ്പ് ലൈന്‍ നവീകരണത്തിന് 31 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മൈലാടുംപാറ പ്രദേശത്തെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ ഇടാനും പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുവാനുമായി 31,30,000 രൂപ അനുവദിച്ചു. ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

മൈലാടുംപാറ വളവുങ്കല്‍ – കോട്ട മുക്ക് വരെ ഉള്ള ഭാഗത്തെ ഇരുവശത്തുമായുള്ള ഒന്നര കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് മാറ്റി പുതിയവ ഇടുന്നത്. കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകള്‍ മിക്ക ദിവസങ്ങളിലും പൊട്ടുന്നത് മൂലം റോഡിന്റെ ടാറ് ഇളകുന്നത് പതിവാണ്. മലയാലപ്പുഴ ക്ഷേത്രം, മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ് ഈ റോഡ്. കുമ്പഴ ജംഗ്ഷന്‍ മുതല്‍ മലയാലപ്പുഴ വരെ നാലു കോടി രൂപ ചിലവില്‍ ഉന്നത നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിന് മുന്നോടിയായാണ് പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നത്.

നിലവിലുള്ള വളവുങ്കല്‍ വാട്ടര്‍ ടാങ്കിന്റെ, വാല്‍വിന്റെ തകരാറുകള്‍ പരിഹരിച്ചു പുതിയ ലാഡര്‍ സ്ഥാപിക്കുന്നതും പെയിന്റിംഗ് ജോലികള്‍ ഉള്‍പ്പെടെ ഉള്ള അറ്റകുറ്റപണികള്‍ നടത്തി ടാങ്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും. 60 എച്ച്പി പമ്പ്‌സെറ്റും ഉന്നത നിലവാരമുള്ള പിവിസി പൈപ്പുകളും ആണ് സ്ഥാപിക്കുന്നത്. നിരന്തരമായുള്ള പൈപ്പ് പൊട്ടല്‍ മൂലം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതോടെ പരിഹാരവും ആകും. ജലവിതരണം വേഗത്തില്‍ ആക്കുന്നത് വഴി സമീപ വാര്‍ഡുകളിലെ ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ മൈലാടുംപാറ പ്രദേശത്തെ ജലക്ഷാമ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...