Thursday, April 25, 2024 7:11 am

മൈലപ്ര ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ ഇന്ന് അറസ്റ്റ് ചെയ്യും – ഭരണസമിതി പിരിച്ചുവിടും ; കണ്ണില്‍ എണ്ണയൊഴിച്ച് ചില മാധ്യമ പുങ്കുവന്മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ഭരണ സമിതിയെ പിരിച്ചുവിട്ടെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അറസ്റ്റു ചെയ്തെന്നുമുള്ള വാര്‍ത്ത നല്‍കാന്‍ ദിവാസ്വപ്നവുമായി കാത്തിരിക്കുകയാണ് പത്തനംതിട്ടയിലെ ചില മാധ്യമ പുങ്കുവന്മാര്‍. തുടര്‍ച്ചയായി വ്യാജവാര്‍ത്ത എഴുതി ബാങ്ക് പൂട്ടിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. കള്ളും കോഴിയും കൈമടക്കും ഇതിനുപിന്നിലുണ്ടെന്നു സംശയിക്കുന്നു. പത്രങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ് ഇത്തരക്കാരുടെ നടപടി. ഒരു ഓണ്‍ ലൈന്‍ കുട്ടിപ്പത്രവും ഇവര്‍ ഇതിന് ഉപയോഗിക്കുന്നു. ചില പ്രത്യേക ലക്ഷ്യത്തിനാണ് വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്താതെ നിയമവിരുദ്ധമായി ഈ കുട്ടിപ്പത്രം നടത്തുന്നത്.

ബാങ്ക് ഭരണസമിതിക്ക് ജോയിന്റ് രജിസ്ട്രാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് മുമ്പ് ബാങ്ക് പ്രസിഡന്റ് നേരിട്ടെത്തി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) മുമ്പാകെ മറുപടി നല്‍കണം. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും എന്തൊക്കെ കാര്യങ്ങള്‍ക്കാണ് വിശദീകരണം നല്‍കേണ്ടതെന്ന് ജോയിന്റ് രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാതെ മറുപടി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണസമിതി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്  ജോയിന്റ് രജിസ്ട്രാര്‍ക്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കത്തും നല്‍കിയിട്ടുണ്ട്. തന്നെയുമല്ല മൈലപ്രാ ബാങ്ക് വിഷയത്തില്‍ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കുരുങ്ങുമെന്നതിനാല്‍ വകുപ്പുതല നടപടികള്‍ വളരെ സൂഷ്മതയോടെ മാത്രമേ ഉണ്ടാകൂ.

നിലവിലെ സാഹചര്യത്തില്‍ ഭരണസമിതി പിരിച്ചുവിടാന്‍ സാധ്യതയില്ല. പിരിച്ചുവിട്ടാലും അതില്‍ ഭരണസമിതിക്ക് ആശങ്കയുമില്ല. ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്ക് ആയതിനാല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് കണ്ണടച്ച് ഒന്നും ചെയ്യുവാനും കഴിയില്ല. സി.പി.എമ്മും അതിനു കൂട്ടുനില്‍ക്കില്ല. ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ സി.പി.എം ജില്ലാ നേത്രുത്വം ഒരുകാരണവശാലും സംരക്ഷിക്കില്ല. സി.പി.എം ജില്ലാ സെക്രട്ടറി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ഏതെങ്കിലും ജീവനക്കാര്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും. എന്നാല്‍ ഇതിന്റെ പേരില്‍ മൂന്നു ബ്രാഞ്ചുകളും അമൃത ഫാക്ടറിയും സൂപ്പര്‍ മാര്‍ക്കറ്റുമൊക്കെയായി പ്രവര്‍ത്തിക്കുന്ന മൈലപ്ര സഹകരണ ബാങ്ക് പൂട്ടിയിടാന്‍ സി.പി.എം ഒരുങ്ങില്ല.

തന്നെയുമല്ല ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രെറ്റര്‍ ഭരണം വന്നാല്‍ താമസിയാതെ തെരഞ്ഞെടുപ്പ് നടത്തണം. മൈലപ്രാ ബാങ്കിലെ സഹകാരികളില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫ് അനുഭാവികളാണ്. പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അടുത്ത നാളിലാണ് സി.പി.എമ്മിലേക്ക് കുടിയേറിയത്. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു കോണ്‍ഗ്രസ് യൂണിയന്റെ സംസ്ഥാന ഭാരവാഹിയുമാണ്. തെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് പാനലായിരിക്കും വിജയിക്കുക. പ്രസിഡന്റ് ആകാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത് മുന്‍ ഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ ഗീവര്‍ഗീസ് തറയിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള എല്‍.ഡി.എഫ് ഭരണം കളഞ്ഞുകുളിക്കാന്‍ സി.പി.എം തയ്യാറാകില്ല.

മൈലപ്ര സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും ഒപ്പം നിന്ന ചില ജീവനക്കാരെയും സംരക്ഷിക്കുവാന്‍ പത്തനംതിട്ടയിലെ ചില മാധ്യമ പുങ്കുവന്മാരെ വിലക്കെടുത്ത് കുട്ടിപ്പത്രത്തിലൂടെ നിരന്തരം വാര്‍ത്ത എഴുതുകയാണ്. ജോഷ്വാ മാത്യു നിലവില്‍ ആരോപണവിധേയനാണ്. പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഭരണസമിതി അംഗങ്ങളെയും പ്രതിസ്ഥാനത്താക്കി കോണ്‍ഗ്രസ് നേതാവായ ജോഷ്വാ മാത്യുവിനെയും കൂട്ടാളികളെയും വെള്ളപൂശാനാണ് ചില മാധ്യമ പ്രവര്‍ത്തകരുടെ ശ്രമം. ഇക്കാര്യത്തില്‍ ചില ധനകാര്യ സ്ഥാപനങ്ങളുടെ പങ്കുമുണ്ട്. മൈലപ്ര സഹകരണ ബാങ്ക് തകര്‍ക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ഇതിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാമെന്നും ഇവര്‍ കരുതുന്നു. ഇക്കാര്യത്തില്‍ ഇതിനോടകം ഇവര്‍ നേട്ടം കൊയ്യുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം ; പത്ത് പേർക്കെതിരെ കേസ്

0
കോട്ടയം: പരസ്യമദ്യപാനം പൊലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....

മഴ ലഭിക്കാതെ കർണാടക വനം പ്രദേശങ്ങൾ ; മരങ്ങൾ കരിഞ്ഞുണങ്ങി തുടങ്ങി

0
പുൽപള്ളി : വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക...

പാക്കിസ്ഥാന് ഉപരോധ മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: ഇറാനുമായി ഒപ്പുവച്ച വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് പാകിസ്താന് മുന്നറിയിപ്പ് നൽകി...