Thursday, March 28, 2024 5:10 pm

മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തു ; കുടുംബം ഫിനാന്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ സമരം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്‌ : മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തു കുടുംബം ഫിനാന്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ സമരം ആരംഭിച്ചു.
മുന്നറിയിപ്പില്ലാതെ ജപ്‌തി നടത്തി ഇറക്കിവിടുകയായിരുന്നെന്നാണ്‌ താമസക്കാരുടെ പരാതി. നൂറനാട്‌ മാമൂട്‌ കോണത്തു പടീറ്റതില്‍ ശാലിനി, ഭര്‍ത്താവ്‌ സനല്‍കുമാര്‍, മകള്‍ അനന്യ എന്നിവരടങ്ങുന്ന കുടുബമാണ്‌ ചുനക്കര നടുവില്‍ രാഗം ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌ ഇന്നലെ വൈകിട്ട്‌ കുത്തിയിരിപ്പ്‌ നടത്തിയത്‌. കുടുംബം താമസിച്ചു വരുന്ന ഭൂമി കാണിച്ച്‌ ഫിനാന്‍സില്‍ നിന്നും പണം എടുത്തിരുന്നു. കുടുംബവകയായുള്ള 10 സെന്റ്‌ ഇപ്പോള്‍ വിദേശത്തുള്ള മാതൃസഹോദരി അനിതയുടെ പേരിലാണ്‌. ശാലിനി ജനിച്ചു വളര്‍ന്നത്‌ ഈ വീട്ടിലാണ്‌. വിവാഹശേഷവും ഇവര്‍ ഇവിടെ താമസിച്ചു വരികയാണ്‌. 75,000 രൂപയായിരുന്നു അനിത ഭൂമി പണയം വച്ച്‌ വാങ്ങിയത്‌. പണം എടുക്കാന്‍ ഇടനില നിന്ന സ്‌ത്രീ രണ്ടു ലക്ഷം രൂപ അധികം വാങ്ങിയതായും ഈ വിവരം സ്‌ഥാപന ഉടമ മറച്ചു വച്ചതായും ശാലിനി പറഞ്ഞു.

Lok Sabha Elections 2024 - Kerala

സ്‌ഥാപന ഉടമ കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ ഇന്നലെ രാവിലെയാണ്‌ ജപ്‌തിക്കെത്തിയത്‌. സ്‌ഥാപന ഉടമ അടുത്തിടെ മരിച്ചതിനാല്‍ അധികൃതര്‍ക്കൊപ്പം എത്തിയത്‌ മകനായിരുന്നു. ഇയാളോട്‌ താല്‍ക്കാലിക സൗകര്യം ഉണ്ടാക്കും വരെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന തന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം കേട്ടില്ലെന്ന്‌ ശാലിനി പറഞ്ഞു. ഇതോടെയാണ്‌ ഫിനാന്‍സ്‌ ഉടമയുടെ വീട്ടുമുറ്റത്ത്‌ പിഞ്ചുകുഞ്ഞുമായി കുടുംബം കുത്തിയിരുന്നത്‌. താമസ സൗകര്യം ലഭിച്ചില്ലെങ്കില്‍ ആത്‌മഹത്യയെ മാര്‍ഗമുള്ളെന്നും ശാലിനി പറഞ്ഞു. രാത്രി ഏഴു മണിയോടെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥാപന ഉടമയുടെ മക്കളോട്‌ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമുണ്ടായില്ല. തുടര്‍ന്ന്‌ ശാലിനിയും കുടുംബവും ജപ്‌തി നടത്തി പൂട്ടിയിട്ടിരിക്കുന്ന വീട്ടിലേക്ക്‌ മടങ്ങി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദ്യപിച്ച് വിമാനം പറത്തി ; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

0
ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ്...

പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ ബിജെപിയിലേക്ക്

0
പത്തനംതിട്ട : പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ പുതിയതായി ബി.ജെ.പിയിൽ ചേർന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി അനിൽ...

അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി

0
മലപ്പുറം : വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത...

ഡല്‍ഹി മദ്യനയ അഴിമതി കേസ് : കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍...