മൈലപ്ര സഹകരണ ബാങ്ക് അഴിമതി ; ഗോതമ്പ് പാടങ്ങളുടെ നാട്ടില്‍പ്പോലും ആര്‍ക്കും വേണ്ടാത്ത ഗോതമ്പ് സംസ്കരണ ഫാക്ടറി മൈലപ്രായിലെ കണ്ണനാംകുഴി മുരുപ്പില്‍ !

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാത്ത ഗോതമ്പ് സംസ്കരണ ഫാക്ടറി മൈലപ്രായിലെ കണ്ണനാംകുഴി മുരുപ്പില്‍ സ്ഥാപിച്ചതിനു പിന്നിലും വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇന്ത്യയിലെ സഹകരണ മേഖലയില്‍ ഒരു ഗോതമ്പ് സംസ്കരണ ഫാക്ടറിക്ക് സാമ്പത്തിക സഹായം നല്‍കുവാന്‍ NCDC (National Cooperative Development Corporation) തയ്യാറായിരുന്നു. ഗോതമ്പ് പാടങ്ങള്‍ വേണ്ടുവോളമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍പോലും NCDC യുടെ സഹായം സ്വീകരിച്ച് ഗോതമ്പ് സംസ്കരണ ഫാക്ടറി തുടങ്ങുവാന്‍ താല്‍പ്പര്യമെടുത്തില്ല. എന്നാല്‍ ഒരുമണി ഗോതമ്പുപോലും വിളയാത്ത കേരളത്തിലെ, ചരക്കുനീക്കത്തിന് മതിയായ റയില്‍വേ സൌകര്യംപോലും നിലവിലില്ലാത്ത പത്തനംതിട്ടയിലെ ഒരു സഹകരണ പ്രസ്ഥാനം ഈ ഫാക്ടറി രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫാക്ടറി തടസ്സമില്ലാതെ  പ്രവര്‍ത്തിക്കുവാന്‍ അസംസ്കൃത വസ്തുവായ ഗോതമ്പിന്റെ വലിയ ശേഖരംതന്നെ വേണ്ടിവരുമെന്നും ചരക്കുകൂലി ഇനത്തില്‍ വന്‍തുക ചെലവാകുമെന്നും ഇതിനു ചുക്കാന്‍ പിടിച്ച മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് നന്നായി അറിയാമായിരുന്നു. അതായത് അമൃത ഫാക്ടറി ലാഭകരമായി മുമ്പോട്ടുകൊണ്ടുപോകുവാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടാണ്‌ ഈ ഫാക്ടറി മൈലപ്ര – മേക്കോഴൂര്‍ റോഡിലെ കണ്ണനാംകുഴി മുരുപ്പില്‍ സ്ഥാപിച്ചത്.

ഗോതമ്പ് സംസ്കരണ ഫാക്ടറി മൈലപ്രയില്‍ സ്ഥാപിച്ചതിനു പിന്നിലും സഹകരണ വകുപ്പിലെ ചില ജീവനക്കാരുടെ അമിത താല്‍പ്പര്യം ഉണ്ടായിരുന്നു എന്നുവേണം കരുതുവാന്‍. NCDC യുടെ പ്രൊജക്ട് ഏറ്റെടുക്കുവാന്‍ ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഒന്നും മുന്നോട്ടു വരാന്‍ തയ്യാറാകാതിരുന്നതോടെ ഇതിനു നീക്കിവെച്ച ഫണ്ട് ലാപ്സ് ആകുമെന്ന സ്ഥിതിയായി. ഇതറിഞ്ഞതോടെ പത്തനംതിട്ടയില്‍ അന്നുണ്ടായിരുന്ന ചില സഹകരണ വകുപ്പ് ജീവനക്കാര്‍ തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ജോഷ്വാ മാത്യുവിനെ വിവരം ധരിപ്പിച്ചു. ഇത്തരം ഒരു ഫാക്ടറി വന്നാല്‍ ബാങ്കിന്റെ ദൈനംദിന ഇടപാടുകള്‍ വര്‍ധിക്കുമെന്നും ക്രയവിക്രയങ്ങള്‍ വലിയരീതിയില്‍ നടക്കുമെന്നും ഇതിലൂടെ അനധികൃത സമ്പാദ്യമുണ്ടാക്കാമെന്നും ഇവര്‍ കണക്കുകൂട്ടി.

എന്നാല്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനോട് ജോഷ്വാ മാത്യു ഈ കാര്യങ്ങളൊന്നും നേരിട്ട് അവതരിപ്പിച്ചില്ല. പകരം മറ്റൊരു സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്നയാള്‍ മുഖേന NCDC യുടെ ഈ പ്രൊജക്ട് ജെറി ഈശോ ഉമ്മന്റെ മനസ്സിലേക്ക് കയറ്റി. മൈലപ്ര സഹകരണ ബാങ്കിന്റെ വളര്‍ച്ചക്ക് ഈ പ്രോജക്ട് നല്ലതാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അന്ന് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവുമായി വിഷയം ചര്‍ച്ച ചെയ്തു. ഇത് തന്നെയായിരുന്നു ജോഷ്വാ മാത്യുവും ആഗ്രഹിച്ചത്‌. പദ്ധതിക്ക് എന്നെങ്കിലും പരാജയം ഉണ്ടായാല്‍ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ മേല്‍ എല്ലാ കുറ്റവും ചുമത്തുക എന്നതായിരുന്നു ലക്‌ഷ്യം. പദ്ധതിയുടെ നേട്ടങ്ങള്‍ ഒന്നൊന്നായി വിവരിച്ച ബാങ്ക് സെക്രട്ടറിയുടെ തികഞ്ഞ ആത്മവിശ്വാസം കണ്ടതോടെ പ്രസിഡന്റിന് പിന്നീട് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടിവന്നില്ല. ഏറെ താമസിക്കാതെ അമൃത ഫാക്ടറി മൈലപ്രയില്‍ പ്രവര്‍ത്തനസജ്ജമായി.

ഫാക്ടറിയുടെ നടത്തിപ്പ് പൂര്‍ണ്ണമായും ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവില്‍ക്കൂടിയായിരുന്നു. വല്ലപ്പോഴും വിരുന്നുകാരനെപ്പോലെ ഫാക്ടറിയിലേക്ക് കടന്നുചെല്ലുന്ന ജെറി ഈശോ ഉമ്മന് അവിടെ നടക്കുന്ന ഒന്നും അറിവുണ്ടായിരുന്നില്ല. അതിനുള്ള അവസരം അവിടെ ആരും നല്കിയിരുന്നുമില്ല. അവിടെയുള്ള ജീവനക്കാര്‍ മിക്കവരും ജോഷ്വാ മാത്യുവിനോട് കൂടുതല്‍ ആഭിമുഖ്യം ഉള്ളവരായിരുന്നു. സഹകരണ വകുപ്പില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു ഫാക്ടറിയുടെ മേല്‍നോട്ടം. ജോഷ്വാ മാത്യുവിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഇദ്ദേഹത്തെ ഇവിടെ നിയമിച്ചത്. ഫാക്ടറിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരില്‍ മിക്കവരും ജോഷ്വാ മാത്യുവിന്റെ വേണ്ടപ്പെട്ടവരായിരുന്നുവെന്നും ആരോപണമുണ്ട്. ഫാക്ടറിയില്‍ നിന്നും പുറത്തേക്ക് പോകുന്ന സാധനങ്ങളുടെ കണക്കുകള്‍ ഒന്നും കൃത്യമായിരുന്നില്ല. അവസരം കിട്ടിയ പലരും രാത്രിയും പകലും സാധനങ്ങള്‍ കടത്തി. ഇത് രൂക്ഷമായതോടെ ആറു ചാക്ക് ആട്ടയുമായി ഒരു ജീവനക്കാരനെ മൈലപ്രയില്‍ വെച്ച് വെളുപ്പാന്‍കാലത്ത്‌ സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു പിടികൂടി. മൈലപ്രയിലെ ഒരു ഹോട്ടലില്‍ രഹസ്യ കച്ചവടത്തിന് കൊണ്ടുവന്നതായിരുന്നു ആട്ട. എന്നാല്‍ ഇതിനെതിരെ ഒരു പരാതി നല്‍കുവാന്‍പോലും  ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു തയ്യാറായില്ല. പോലീസില്‍ പരാതി നല്‍കിയാല്‍ ഫാക്ടറിയിലെ പലരഹസ്യങ്ങളും ഇയാള്‍ വിളിച്ചുപറയുമെന്ന് മനസ്സിലാക്കിയ ജോഷ്വാ മാത്യു നിശബ്ദനാകുകയായിരുന്നു. >>> തുടരും ..ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് ; കണക്കുകള്‍കൊണ്ട് ചിത്രം വരച്ച സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...