സംസ്കൃത സർവ്വകലാശാലയിൽ ദ്വിദിന ദേശീയ സെമിനാർ നാളെ (13) തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ 2023ലെ ശങ്കരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഡിസംബർ 13, 14 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ളോക്കിലുള്ള സെമിനാർ ഹാളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘സംസ്കൃത പാരമ്പര്യത്തിലെ സാംസ്കാരിക സംവാദങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. ലീന എബ്രഹാം നിർവ്വഹിച്ച് മുഖ്യപ്രഭാഷണം നടത്തും. പ്രോ വൈസ് ചാൻസലർ കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിക്കും.

പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. വി. ആർ. മുരളീധരൻ, പ്രൊഫ. എൻ. അജയകുമാർ, ഡോ. എം. രഞ്ജിനി, ഡോ. വി. കെ. ഭവാനി, ഡോ. വി. വസന്തകുമാരി, ഡോ. എസ്. എ. എസ് ശർമ്മ, ഡോ. വൃന്ദ പി. എം., പ്രൊഫ. സോണാലീക കൗൾ, പ്രൊഫ. വി. അജിത്കുമാർ, പ്രൊഫ. കെ. മുരളി, ഉഷ നങ്ങ്യാർ, പ്രൊഫ. എം. വി. വിനോദ്കുമാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 14ന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമാപന സന്ദേശം നൽകും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരിക്കും. ഡോ. ആതിര ജാതദേവൻ, ഡോ. കെ. എസ്. ജിനിത എന്നിവർ പ്രസംഗിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...