മൈലപ്രാ സഹകരണ ബാങ്കിലെ തട്ടിപ്പ് ; കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നവംബർ 16-ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപതട്ടിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിലേക്ക് നവംബർ 16 -ന് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം തീരുമാനിച്ചു. നിക്ഷേപ തട്ടിപ്പിന് നേതൃത്വം നല്കിയ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കാതെ രക്ഷപെടുത്തുവാനാണ് സംസ്ഥാന സർക്കാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. നിക്ഷേപകരുടെ പണം ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാതെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നല്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ബാങ്കിൽ പണം നിക്ഷേപിച്ചവരെ കബളിപ്പിക്കുകയാണെന്ന് പ്രവർത്തകയോഗം പ്രമേയത്തിൽ ആരോപിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ, ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, തോമസ് ഏബ്രഹാം, വി.കെ.സാമുവൽ, എൽസി ഈശോ, ജെസ്സി വർഗീസ്, എസ്.സുനിൽകുമാർ, ബിന്ദു ബിനു, ശോശാമ്മ ജോൺസൺ, ജനഗമ്മ ശ്രീധരൻ, അനിതാ തോമസ്, മഞ്ജു സന്തോഷ്, രാജു പുലൂർ, ഡോ.തോമസ് പി.ജോൺ, സി.ജി,പ്രസാദ്, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...