മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് ; ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും ബിനാമി ഇടപാടുകൾ സംശയിക്കുന്ന സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബന്ധുക്കളുടെ പേരിൽ വസ്തുവകകൾ പണയപ്പെടുത്തി എടുത്ത ലോണിൽ അവർ അറിയാതെ കൂടുതൽ തുക എഴുതി ചേർത്തതായും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. കൂടാതെ നിലവിൽ കസ്റ്റഡിയിൽ കഴിയുന്ന ജോഷ്വാ മാത്യുവിനേയും മുൻ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനൊപ്പമിരുത്തി ചോദ്യം ചെയ്തു. ഇന്നലെ രാവിലെ അഞ്ചിടങ്ങളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ജോഷ്വായുടെ മകളുടെ ഭർതൃമാതാവിന്റെ വീട്ടിലും, ജോഷ്വായുടെ സഹോദരി, ഭാര്യാ സഹോദരി എന്നിവരുടെ വീടുകളിലും, അടൂരിലും പത്തനംതിട്ടയിലുമുള്ള രണ്ട് സ്ഥാപനങ്ങളിലും പരിശോധന നടന്നു.

ബാങ്കിൽ നടത്തിയ ക്രമക്കേടിലൂടെ കൈക്കലാക്കിയ പണം ബന്ധുക്കളെ ബിനാമികളാക്കി ജോഷ്വാ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഗോതമ്പ് പർച്ചേസിലെ 3.94 കോടിയുടെ തട്ടിപ്പ് കേസിലാണ് ജോഷ്വാ അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കമ്പനികളിൽ നിന്ന് ഗോതമ്പ് വാങ്ങിയെന്ന രേഖയുടെ മറവിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കൂടാതെ 89 ബിനാമി വായ്പകളിലായി 86.12 കോടിയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കൂടി നിലവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ കേസിൽ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോഷ്വായെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ ജോഷ്വായെയും മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഒരുമിച്ചിരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ നിന്നും ക്രമക്കേടിൽ ജോഷ്വാക്ക് മാത്രമാണ് പങ്കുള്ളതെന്ന സൂചനയാണ് പുറത്തു വന്നത്. ചെയർമാൻ എന്ന നിലയിൽ ജോഷ്വായെ നിയന്ത്രിക്കാൻ ജെറിക്ക് കഴിയാതെ പോയതാണ് വലിയ തട്ടിപ്പിന് വഴിവെച്ചതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ബാങ്കിലെ മുൻ ജീവനക്കാരനും ഫാക്ടറിയിലെ ഗോതമ്പ് കരാറുകാരനുമായ ഷാജഹാനോടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാഞ്ഞ ഷാജഹാനോട് തിങ്കളാഴ്ച ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാക്ടറിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നിർണായക സാക്ഷിയാണ് ഷാജഹാൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ആ കരാർ ഞങ്ങളുടെ നിലനിൽപ്പിനെ ബാധിക്കും’; അമേരിക്കയ്ക്കും ഇറാനുമെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രയേൽ

0
ജനീവ: യുഎസ് ഇറാനുമായി ഒപ്പിട്ട സമാധാന കരാര്‍ ദോഷമെന്ന് വ്യക്തമാക്കി ഇസ്രയേലിന്റെ...

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...