Thursday, May 2, 2024 6:00 pm

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് ; ജോഷ്വാ മാത്യു എല്ലാം തുറന്നുപറഞ്ഞാല്‍ സഹകരണ വകുപ്പിലെ പലരും അഴിയെണ്ണും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതിയും ബാങ്കിന്റെ മുന്‍ സെക്രട്ടറിയുമായ  ജോഷ്വാ മാത്യുവിന് സഹകരണ വകുപ്പിലെ പ്രമുഖരുമായി വളരെയടുത്ത ആത്മബന്ധമുണ്ട്. അവരാണ് ഇപ്പോള്‍ ഇയാളെ സംരക്ഷിക്കുന്നതും. ജോഷ്വാ മാത്യു എല്ലാം തുറന്നുപറഞ്ഞാല്‍ സഹകരണ വകുപ്പിലെ പലരുടെയും ജോലി പോകും, മാത്രമല്ല തട്ടിപ്പിന് കൂട്ടുനിന്നതിനും ഒത്താശ ചെയ്തതിനും പലരും അഴിക്കുള്ളിലാവുകയും ചെയ്യും. ഇത് നന്നായി അറിയാവുന്ന ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ജോഷ്വാ മാത്യുവിനെ സംരക്ഷിക്കുന്നത്. നിക്ഷേപകരുടെ സംരക്ഷകരായി ചമയുന്നവരും ഇവരാണ്. എല്ലാ കുറ്റവും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ മേല്‍ കെട്ടിവെച്ചശേഷം ജോഷ്വാ മാത്യുവിനെ രക്ഷപെടുത്തുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ജോഷ്വാ മാത്യു അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരനും സഹകരണ വകുപ്പ് ജീവനക്കാര്‍ പൂര്‍ണ്ണ സര്‍ക്കാര്‍ ജീവനക്കാരുമാണ്. ഇവിടെയാണ്‌ പരസ്പര സഹകരണം ദൃഡമാകുന്നതും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കവിവേപ്പിലയായി പുറത്ത് പോകുന്നതും.

ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ജെറി ഈശോ ഉമ്മന്‍ മേല്‍ വിചാരകനാണ്. അതുകൊണ്ടുതന്നെ ഒരു ഭരണസമിതി തീരുമാനത്തില്‍ നിന്നും ജെറി ഈശോ ഉമ്മന് ഒളിച്ചോടുവാന്‍ കഴിയില്ല. ഈ ബലഹീനത വ്യക്തമായി അറിയാവുന്ന  “തിരുട്ടു കൂട്ടമാണ്‌” ഇപ്പോള്‍ എല്ലാം നിയന്ത്രിക്കുന്നത്. പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അകത്താക്കി കോണ്‍ഗ്രസ് സംഘടനാ നേതാവായിരുന്ന മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്  ചുവന്ന പരവതാനി വിരിക്കുകയാണ് സഹകരണ വകുപ്പിലെ ചിലര്‍. സ്വന്തം പേരിലും ബിനാമി പേരിലും ഇവര്‍ക്ക് സ്വദേശത്തും വിദേശത്തും കോടികളുടെ നിക്ഷേപം ഉണ്ടെന്നും അയല്‍ സംസ്ഥാനങ്ങളില്‍ തോട്ടങ്ങള്‍ ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നറിയില്ല, എന്നാല്‍ …എന്തോ ..ചിലത് ചീഞ്ഞുനാറുന്നുണ്ട് എന്നത്  ഉറപ്പാണ്. അടൂര്‍ കിന്‍ഫ്ര പാര്‍ക്കിലെ സ്ഥാപനത്തിലടക്കം പത്തനംതിട്ടയിലും സമീപ ജില്ലകളിലുമുള്ള പല സ്വകാര്യ ബിസിനസ്സുകളിലും ജോഷ്വാ മാത്യുവിന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മൈലപ്ര സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും സഹകരണ വകുപ്പിലെ, പ്രത്യേകിച്ച് പത്തനംതിട്ടയിലെ ചില ഉദ്യോഗസ്ഥരും തമ്മില്‍ പരസ്പര സഹകരണത്തോടെയാണ് മുമ്പോട്ട് നീങ്ങുന്നത്‌. “പരസ്പര സഹകരണം” – അതാണല്ലോ സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും. ഇവിടെ ഇത് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്നു എന്നുമാത്രം. ജോഷ്വാ മാത്യുവിനെ വഴിവിട്ട് സഹായിച്ചതിന് പലര്‍ക്കും  പ്രതിഫലം ലഭിച്ചു. സഹകരണ വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്കും സുഹൃത്തുക്കളുടെ മക്കള്‍ക്കും മൈലപ്ര സഹകരണ ബാങ്കില്‍ ജോലി നല്‍കിയെന്നാണ് വിവരം. ഓരോ നിയമനത്തിനും പ്രത്യക്ഷമായോ പരോക്ഷമായോ കോഴയും ഉണ്ടാകാം. പരസ്പര സഹകരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിലെ ജീവനക്കാരുടെ മക്കള്‍ക്ക്‌ ജോലി നല്‍കാം, എന്നാല്‍ ഇവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് ജോലി നല്‍കുമ്പോള്‍ ലക്ഷങ്ങളാണ് കോഴയായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തുന്നത്. ശരിയായി പറഞ്ഞാല്‍ പൊന്മുട്ടയിടുന്ന താറാവിന്റെ മുട്ട അടിച്ചുമാറ്റിക്കൊണ്ടിരുന്നത്  ജോഷ്വാ മാത്യുവും സഹകരണ വകുപ്പിലെ, പത്തനംതിട്ടയിലെ ചില (…) ഉദ്യോഗസ്ഥരും മത്സരിച്ചാണ്. അവസാനം പൊന്മുട്ടയിടുന്ന താറാവിനേയും ഇവര്‍ വലിച്ചുകീറിയെടുത്തു. മൈലപ്ര സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലെയും ബ്രാഞ്ചുകളിലെയും ജീവനക്കാരുടെ നിയമനങ്ങളും അവരുടെ ബന്ധങ്ങളും (സഹകരണ വകുപ്പ് ജീവനക്കാരുമായുള്ള) അന്വേഷിച്ചാല്‍ നിക്ഷേപകരുടെ പണം ചോര്‍ന്ന വഴി ഏറെക്കുറെ മനസ്സിലാകും. >>> തുടരും .. ജോഷ്വാ മാത്യുവിന്റെ ബിനാമി നിക്ഷേപം എവിടെയൊക്കെ ?

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാർത്ഥന്റെ മരണം ; സസ്‌പെൻഡ് ചെയ്ത മൂന്ന് ഉദ്യോസ്ഥരെ തിരിച്ചെടുത്തു

0
വയനാട് :  വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ...

മൂ​ന്നാ​മ​ത്തെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന് ത​യാ​റെ​ടു​ത്ത് സു​നി​ത വി​ല്യം​സ്

0
ടെ​ക്സ​സ്: പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​യാ​യ സു​നി​ത എ​ൽ. വി​ല്യം​സ് ത​ന്‍റെ മൂ​ന്നാ​മ​ത്തെ ബ​ഹി​രാ​കാ​ശ...

മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികം നാളെ ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി...

0
മണിപ്പൂർ : നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ...

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച്...