മദ്യലഹരിയില്‍ മലയാളിയെ കുത്തിക്കൊന്നു ; സുഹൃത്തായ മലയാളി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: കര്‍ണാടക മംഗളൂരുവില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ സഹപ്രവര്‍ത്തകനായ മലയാളി യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി കെ. ബിനുവാണ് (41) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ തളിപ്പറമ്പ് സ്വദേശി ജോണ്‍സണ്‍ എന്ന ബിനോയി(52)യെയാണ് പണമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യലഹരിയില്‍ എത്തിയ ജോണ്‍സണ്‍ ബിനുവിനെ കത്തി കൊണ്ട് കുത്തിയത്. തണ്ണീര്‍ഭാവി വൃക്ഷ ഉദ്യാനത്തിന്റെ സമീപത്തെ ബോട്ട് നിര്‍മ്മാണ ശാലയിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജോണ്‍സണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പണമ്പൂര്‍ പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

സിയയുടെ ആദ്യത്തെ ചതി പാളി; താഴേക്ക് തള്ളിയിട്ടെങ്കിലും കുറ്റിച്ചെടിയിൽ പിടിമുറുക്കി കേതൻ ജീവൻ നിലനിർത്തി

0
പൂനെ: മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവത്തില്‍...

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...