മൈലപ്ര കുടുംബരോഗ്യകേന്ദ്രം പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര കുടുംബരോഗ്യകേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ആന്റോ ആന്റണി എം പിയും അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയും സംയുക്തമായി മേക്കോഴൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു. പുതിയ ഒപി കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. കുടുംബരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം ആരോഗ്യസേവന രംഗത്ത് കൂടുതല്‍ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മൈലപ്രയിലെ പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ തുടരുമെന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. സിവില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് പുതിയ ലാബ് പ്രവര്‍ത്തനസജ്ജമാക്കി. ലാബില്‍ 22 ടെസ്റ്റുകള്‍ നിലവില്‍ ലഭ്യമാണ്. റോഡ്, സ്‌കൂള്‍, ഗതാഗത സൗകര്യം തുടങ്ങി ആവശ്യമായ അടിസ്ഥാന വികസന പദ്ധതികളാണ് പഞ്ചായത്തില്‍ നടത്തി വരുന്നത്. മൈലപ്രയുടെ പ്രധാന ആവശ്യമായ കുടിവെള്ളത്തിനുള്ള ശാശ്വത പരിഹാരം ഉടന്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപാ ഉപയോഗിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. മൈലപ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ രണ്ട് ഒപി മുറികള്‍, ഒപി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, നാല് കിടക്കകളോട് കൂടിയ ഒബ്‌സര്‍വേഷന്‍ മുറി, നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, മൈനര്‍ ഒ റ്റി, ഐയുസിഡി റൂം, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍ വിഷന്‍ സെന്റര്‍, ടോയ്‌ലറ്റ്, സ്റ്റാഫ് ചേഞ്ചിങ് റൂം, ഹൗസ് കീപ്പിംഗ് സ്റ്റോര്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വി. അമ്പിളി, വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് , ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍. അനിതാകുമാരി, ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...