കോന്നി മെഡിക്കല്‍ കോളജ് : എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും അതിവേഗത്തില്‍ പൂര്‍ത്തിയാകുകയാണെന്ന് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗത്തില്‍ പൂര്‍ത്തിയാകുകയാണെന്ന് അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജിലെ ബോയ്‌സ് ഹോസ്റ്റലിന്റേയും പീഡിയാട്രിക് ഐസിയുവിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി മെഡിക്കല്‍ കോളജിന്റെ ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മാണം 15 മാസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ചത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി. 24 മാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി. 352 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് നടന്ന് വരുന്നത്.

2000 ഒപി വരെ ഒരു ദിവസം ഇവിടെയെത്തുന്നുണ്ട്. എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും മികച്ച ഇടപെടലുകളുണ്ട്. കോന്നി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട ഒരു ഫയലും വൈകാന്‍ അനുവദിക്കാതെ ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നും എംഎല്‍എ പറഞ്ഞു. എന്‍എച്ച്എമ്മില്‍ നിന്ന് 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 2000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിരിക്കുന്ന പീഡിയാട്രിക് ഐസിയുവില്‍ 15 ബെഡുകളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 12 കോടി രൂപ ചെലവില്‍ 40,000 സ്‌ക്വയര്‍ ഫീറ്റിലാണ് അഞ്ച് നിലകളോടുകൂടിയ ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 200 വിദ്യാര്‍ഥികള്‍ക്കുള്ള താമസസൗകര്യത്തിനോടൊപ്പം മെസ് ഹാള്‍, കിച്ചന്‍, ഡൈനിങ്, റെക്കോര്‍ഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ജില്ലാകളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍ അനിതാകുമാരി, ഡിപിഎം ഡോ. എസ് ശ്രീകുമാര്‍, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എ ഷാജി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍ എസ് നിഷ, വാര്‍ഡന്‍ ഡോ കെ ജി കൃഷ്ണകുമാര്‍, എച്ച്ഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...