കേന്ദ്രീയവിദ്യാലയം ആവശ്യപ്പെട്ടാല്‍ കൃഷിവകുപ്പ് അനുമതി ലഭ്യമാക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് കൃഷി വകുപ്പിന്റെ ഭൂമിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്നും ലഭിച്ചാലുടന്‍ പരിഗണിക്കണമെന്നും അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചത് അനുസരിച്ച് കേന്ദ്രീയവിദ്യാലയത്തിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ല. രാക്ഷസന്‍പാറ റവന്യു ഭൂമിയുടെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ 10 ദിവസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കണം. ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണം വേഗത്തിലാക്കണം. കോന്നി താഴം, അരുവാപ്പുലം, മലയാലപ്പുഴ എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങരുതെന്നും കെഎപി കനാലിലൂടെയുള്ള ജലവിതരണം വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.

കോന്നി കേന്ദ്രീയവിദ്യാലയത്തിലേക്കുള്ള റോഡ് നിര്‍മാണം പൊതുവികാരമായി കണ്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. ജയവര്‍മ പറഞ്ഞു. ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കണം. ജില്ലയില്‍ വന്യമൃഗ ആക്രമണത്തിന് ഇരയായവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം ലഭ്യമാക്കണം. ടിപ്പര്‍ലോറികളുടെ അമിതവേഗത നിയന്ത്രിക്കണം. നവീകരിക്കുന്ന റോഡുകളുടെ വശങ്ങളിലെ കാടുകള്‍ വെട്ടിമാറ്റണം. കെഎസ്ആര്‍ടിസി കോട്ടാങ്ങല്‍, വെണ്ണിക്കുളം തുടങ്ങിയ ഭാഗങ്ങളിലേക്ക് നിര്‍ത്തിയ സര്‍വീസ് പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. വകുപ്പുകളുടെ ഏകോപനവും ഊര്‍ജ്വസ്വലവുമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി രാധാകൃഷ്ണന്‍, പ്ലാനിംഗ് ഓഫീസര്‍ എസ് മായ, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...