രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യം : അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കൂടല്‍ : രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാല്‍ കോടി രൂപയാണ് കൂടല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. കേരളത്തിന് തന്നെ മാതൃകയായ ഒരു കുടുംബാരോഗ്യകേന്ദ്രമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മാറ്റാന്‍ കഴിയും.

നിലവില്‍ ഉച്ചയ്ക്ക് രണ്ടു വരെയുള്ള ഒപി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈകുന്നേരം ആറു മണി വരെയായി നീട്ടാന്‍ കഴിയും. നാടിന്റെ എല്ലാ അടിസ്ഥാനസൗകര്യങ്ങളുടെയും വികസനത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും നാടിനു വേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ ജാസ്മിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജീവന്‍ കെ നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...