മൈലപ്ര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് വിജയം ; ജെസ്സി വര്‍ഗീസിന് ഡി.സി.സിയില്‍ സ്വീകരണം നല്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ (മണ്ണാരക്കുളഞ്ഞി) നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി വര്‍ഗീസിന് ഡി.സി.സിയില്‍ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ജെസ്സി വര്‍ഗീസിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, മാര്‍ട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ജെസ്സി വര്‍ഗീസിന്റെ ഭൂരിപക്ഷത്തോടെയുളള തിളക്കമാര്‍ന്ന വിജയം ജനവിരുദ്ധ സര്‍ക്കാരിനുളള മുന്നറിയിപ്പും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

മൈലപ്രാ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം നന്ദി രേഖപ്പെടുത്തി. ജെസ്സി വര്‍ഗീസിന്റെ വിജയം പഞ്ചായത്തില്‍ ഭരണമാറ്റത്തിന് വഴി തുറന്നിരിക്കുകയാണെന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എല്‍.ഡി.എഫിലെ ചന്ദിക സുനിലിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ വാശിയേറിയ ത്രികോണ മത്സരമായിരുന്നു നടന്നത്. എല്‍.ഡി.എഫിന്റെ ഷെറിന്‍ വി.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥി റിന്‍സി രാജു എന്നിവരായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...