പത്തനംതിട്ട: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മൈലപ്ര കിഴക്കേക്കര ഇടമുറിയിൽ കെ.വി. മത്തായി – സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി (11) ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. രാത്രി മുറിക്കുള്ളിൽ സിജു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്നു. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ഉണർന്ന് നോക്കുമ്പോൾ സിജു തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നനഞ്ഞ ഷാൾ മുറിയിലെ ഹുക്കിലിട്ട് തൂങ്ങുകയായിരുന്നു. മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂളിലാണ് പഠിക്കുന്നത്. പിതാവ് മത്തായി വിദേശത്താണ്. പോസ്റ്റ്മോർട്ടം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മരിച്ച സിജുവിന്റെ സഹോദരി സിനി.