ഓസിനു കള്ളും മോന്തി “അയാള്‍ കഥയെഴുതുകയാണ് ” ; മൈലപ്ര സഹകരണ ബാങ്ക് പൂട്ടിക്കുവാന്‍ വായ്പാ കുടിശ്ശികക്കാരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പൂട്ടിക്കുവാനിറങ്ങിയ മാധ്യമപ്രവര്‍ത്തകന് മദ്യസല്‍ക്കാരം വായ്പാ കുടിശ്ശികക്കാരുടെ വക. ദിവസേന രഹസ്യ സങ്കേതത്തില്‍ ഒത്തുകൂടി ഓസിനു കള്ളും കുടിച്ചിട്ടായിരുന്നു  “അയാള്‍ കഥയെഴുതിയത് “. ഓരോ ദിവസവും ഇയാളും ശിങ്കിടികളും പുതിയ പുതിയ കഥകള്‍ മെനഞ്ഞുണ്ടാക്കി. മൈലപ്ര ബാങ്ക് പൂട്ടിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍ മുന്നിട്ടിറങ്ങിയതോടെയാണ്‌ ഇവിടുത്തെ വായ്പാ കുടിശ്ശികക്കാര്‍ ഇയാളുടെ പിന്നാലെ കൂടിയത്.

ഒരുകോടിക്ക് മുകളില്‍ ബാങ്കിന് നല്‍കുവാനുള്ള ചിലരാണ് മാധ്യമ പ്രവര്‍ത്തകനെ ദിവസേന “ചാര്‍ജ്ജ് ” ചെയ്തുകൊണ്ടിരുന്നത്. ബാങ്ക് പൂട്ടിക്കിടന്നാല്‍ തങ്ങള്‍ നല്‍കേണ്ട തുക ഉടനെയൊന്നും നല്‍കേണ്ടിവരില്ല എന്ന കണക്കുകൂട്ടലില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ക്ക് കള്ളും ചിക്കനും വാങ്ങിക്കൊടുത്ത ഇനത്തിലും ഇവര്‍ക്ക് പണം നഷ്ടപ്പെട്ടിരിക്കുകയാണ്. കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട്ടുപടിക്കലേക്ക് എത്തുമെന്ന് ബാങ്ക് പ്രസിഡണ്ടും വ്യക്തമാക്കിക്കഴിഞ്ഞതോടെ ആകെ പെട്ടിരിക്കുകയാണ് ഇവര്‍.

ഇയാള്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. വ്യക്തി വിരോധം തീര്‍ക്കുവാന്‍ മൈലപ്രയിലെ പ്രധാന സ്ഥാപനമായ സഹകരണ ബാങ്ക് പൂട്ടിക്കുവാന്‍ തുനിഞ്ഞതിനെതിരെ പലരും ഇയാളോട് നേരിട്ട് ചോദിച്ചുവെങ്കിലും മൌനം പാലിക്കുകയായിരുന്നു ഇയാള്‍. മൈലപ്ര സഹകരണ ബാങ്കില്‍ വലിയ തുകകള്‍ നിക്ഷേപിച്ചവര്‍ നിരവധിയാണ്. ഇവര്‍ സംഘടിച്ച് ബാങ്ക് ഭരണസമിതിക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറെടുക്കുകയാണ്.

തങ്ങളുടെ നിക്ഷേപം നഷ്ടപ്പെടാതെ തിരികെ ലഭിക്കണമെങ്കില്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് നിലനിന്നേ മതിയാകൂ എന്നാണ് ഇവരുടെ പക്ഷം. ബാങ്കില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സഹകരണ വകുപ്പ് അന്വേഷിക്കുകയും നടപടി എടുക്കുകയും വേണമെന്നും ഇവര്‍ പറയുന്നു. “കള്ളിന് പകരം എഴുത്ത് ” ഇനിയും തുടര്‍ന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലേക്കും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കും തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...