Saturday, April 5, 2025 2:33 pm

മൈലപ്ര സഹകരണ ബാങ്കില്‍ ഇന്ന് നടന്നത് ജപ്തി ചെയ്ത വസ്തുക്കളുടെ ലേല നടപടികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്ന് നടന്നത് ലേല നടപടികള്‍. മുന്‍ തീരുമാനപ്രകാരം ആഗസ്റ്റ്‌ 5 നും 10 നുമായിരുന്നു ലേല നടപടികള്‍. 5 ന് ലേല നടപടികള്‍ ആരംഭിച്ചെങ്കിലും ലേലത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ നിരതദ്രവ്യം കെട്ടിവെച്ചിരുന്നില്ല. തുടര്‍ന്ന് അന്നത്തെ ലേലനടപടികള്‍ പത്താം തീയതി നിശ്ചയിച്ചിട്ടുള്ള ലേലത്തിന് ശേഷം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് മൈലപ്രാ ബാങ്കിന് മുമ്പില്‍ ഇന്ന് പതിവില്‍ക്കവിഞ്ഞ് ആളുകള്‍ കൂടിയിരുന്നു. കൂടാതെ ലേലത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ചില നിക്ഷേപകരും ഇന്ന് എത്തിയിരുന്നു. ചില നിക്ഷേപകര്‍ ബാങ്ക് ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തിരുന്നു. ലേല നടപടികളില്‍ പങ്കെടുക്കുവാനും വീക്ഷിക്കുവാനും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് കണക്കുകൂട്ടി ബാങ്ക് അധികൃതര്‍ പോലീസിന്റെ സഹായവും തേടിയിരുന്നു. ഇതിനെയാണ് നിക്ഷേപകര്‍ ഇന്ന് സമരം നടത്തിയെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ ഇന്ന് പ്രചരിപ്പിച്ചത്. എന്നാല്‍ ഇന്നത്തെ ലേലവും നടന്നിട്ടില്ല. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

 

 

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വരട്ടാറിലെ മണലെടുപ്പ് നാട്ടുകാർ വീണ്ടും തടഞ്ഞു

0
ചെങ്ങന്നൂർ : വരട്ടാർ-ആദിപമ്പ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മംഗലം കുറ്റിക്കാട്ടിൽപ്പടിക്കു...

ഗോകുലത്തിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഇഡി ഒന്നരക്കോടി പിടികൂടി

0
കൊച്ചി: ഗോകുലം ഗ്രൂപ്പിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ ഇഡി...

ശബരിമല പരമ്പരാഗത കാനനപാതയോരത്ത് ജില്ലാ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാൾ നിർമാണം പൂർത്തിയാകുന്നു

0
എരുമേലി : ശബരിമല പരമ്പരാഗത കാനനപാതയോരത്ത് ജില്ലാ പഞ്ചായത്തിന്റെ കമ്യൂണിറ്റി...

വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ജയിലിലടക്കും ; ബീഹാർ ഉപമുഖ്യമന്ത്രി

0
ബീഹാർ: മുസ്ലിം വിരുദ്ധ വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ജയിലിലടക്കുമെന്ന...