കുടിശ്ശികക്കാരോട് ഇനി വിട്ടുവീഴ്ച ഇല്ല ; വീട്ടുമുറ്റത്ത് ബാനറുമായി നിലയുറപ്പിക്കും – മൈലപ്ര ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : വായ്പാ കുടിശ്ശികക്കാരോട്‌ ഒരു വിട്ടുവീഴ്ചയും ഇനിയില്ലെന്നും പണം തിരിച്ചടക്കാന്‍ അവധി നല്‍കില്ലെന്നും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍. നിലവില്‍ സാമ്പത്തിക പ്രസിസന്ധിയിലാണ് ബാങ്ക്. ഈ സാഹചര്യത്തില്‍ കുടിശ്ശിക എത്രയും വേഗം തിരിച്ചു പിടിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ ആരുടേയും മുഖം നോക്കില്ലെന്നും ഇത് ബാങ്കിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും കുടിശ്ശികക്കാരുടെ വീട്ടുമുറ്റത്ത് ബാനറുമായി നിലയുറപ്പിക്കുമെന്നും പണം ലഭിക്കാതെ തിരികെ പോരില്ലെന്നും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് മൈലപ്രയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങളുടെ ബാങ്കാണ്. താന്‍ അതിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മാത്രമാണ്. നിയമ വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ല, അഴിമതി കാണിക്കുകയോ സാമ്പത്തികനേട്ടം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. അഥവാ അങ്ങനെ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണ്. പ്രസിസന്ധിയില്‍ താന്‍ ഒളിച്ചോടുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. എന്നാല്‍ അതെല്ലാം വെറും പകല്‍ക്കിനാവ് മാത്രമായിരുന്നു. ശമ്പളം നല്‍കുവാന്‍ 18 ദിവസം താമസിച്ചപ്പോള്‍ ജീവനക്കാര്‍ സമരം ചെയ്തു. ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സമരത്തിന്‌ നേത്രുത്വം കൊടുത്തവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൈലപ്ര ബാങ്കിനെ തകര്‍ക്കുവാന്‍ ഗൂഡ ശ്രമമായിരുന്നു നടന്നത്. പൊതുജനങ്ങളിലും നിക്ഷേപകരിലും തെറ്റിധാരണ പരത്തുന്ന നടപടികള്‍ ചിലരുടെ ഭാഗത്തുനിന്നും ഉണ്ടായി. മുന്‍ ഭരണസമിതി അംഗങ്ങളും ബാങ്കിന്റെ മാസശമ്പളം പറ്റുന്ന ജീവനക്കാരും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. അമൃത ഫാക്ടറിയെക്കുറിച്ചും സൂപ്പര്‍ മാര്‍ക്കറ്റിനെക്കുറിച്ചും നിറംപിടിപ്പിച്ച കഥകളാണ് ഓരോ ദിവസവും പ്രചരിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ജനം തിരിച്ചറിയുമെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് പറയുന്നത് ഇടതുപക്ഷം ഭരിക്കുന്ന ബാങ്കില്‍ മാത്രമാണ് പ്രതിസന്ധിയെന്നാണ്. മൈലപ്ര ബാങ്കിനെ മാത്രം തെരഞ്ഞുപിടിച്ച് രാഷ്ട്രീയ വിരോധം തീര്‍ക്കുവാന്‍ ശ്രമിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന   യു.ഡി.എഫ് സഹകരണ ബാങ്കുകളുടെ വിശദാംശങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...