Saturday, May 4, 2024 4:52 pm

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ പത്തനംതിട്ടയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും. പത്തനംതിട്ട മീഡിയാക്ക് നല്‍കിയ പ്രത്യേക ലൈവിലാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ ഇത് വെളിപ്പെടുത്തിയത്. ഈ മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത ബന്ധുവിനെ അമൃത ഫാക്ടറിയിലെ ജോലിയില്‍ നിന്നും മോഷണം നടത്തിയതിന് പിരിച്ചുവിട്ടിരുന്നു. ഇയാളെ എങ്ങനെയെങ്കിലും ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ഈ മാധ്യമപ്രവര്‍ത്തകന്‍ തന്നോട് പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ബാങ്ക് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തില്ലെന്നും ജെറി ഈശോ ഉമ്മന്‍ പറയുന്നു.

തുടര്‍ന്ന് ഇയാള്‍ ലേബര്‍ കോടതിയില്‍ കേസ്  നല്‍കിയെങ്കിലും അത് ഉദ്ദേശിച്ച രീതിയില്‍ വിജയിച്ചില്ല. കോവിഡ്‌ മഹാമാരിയെ തുടര്‍ന്ന് എല്ലാ സഹകരണ ബാങ്കുകളും നേരിടുന്ന പ്രതിസന്ധിയേ മൈലപ്ര ബാങ്കിനും ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ഇത് വന്‍ വിഷയമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ചിലരുടെ ഉദ്ദേശം. ഈ മാധ്യമ പ്രവര്‍ത്തകന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ ദിവസേന വാര്‍ത്തയെഴുതി മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനോടുള്ള പക തീര്‍ക്കുകയായിരുന്നു. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മൂന്നു മാസത്തിനുള്ളില്‍ പരിഹരിക്കുവാന്‍ കഴിയുമെന്നും കുടിശ്ശിക പിരിവ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നു ബ്രാഞ്ചുകളും ഇന്ന് തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞദിവസം ബ്രാഞ്ചുകള്‍ അടച്ചിട്ടതിന് ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എല്ലാവരുടെയും പണം മടക്കി നല്‍കുമെന്നും സാവകാശം കിട്ടിയേ മതിയാകൂ എന്നും പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പൂട്ടിപോകുന്നതുപോലെ സഹകരണ ബാങ്കുകള്‍ പൂട്ടില്ലെന്നും ഇപ്പോഴുള്ള പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും ഏതന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. മൈലപ്ര ബാങ്കിന്റെ 90 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്നുവരെ ഒരു കളങ്കവും ഉണ്ടായിട്ടില്ല.  തെറ്റുകളോ കുറ്റങ്ങളോ ഉണ്ടെങ്കില്‍ പരിഹരിക്കും. കുറ്റം ചെയ്തത് ആരാണെങ്കിലും അവരെ സംരക്ഷിക്കില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ വ്യക്തമാക്കി. ലൈവ് വീഡിയോ കാണാം …..

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...

‘ബിജെപി പ്രവേശനം’ ; ഇ.പി നല്‍കിയ ഗൂഢാലോചനാ പരാതിയില്‍ അന്വേഷണം

0
തിരുവനന്തപുരം : ബി.ജെ.പിയിലേക്ക് താന്‍ പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍...

നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം : പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ...

0
ബെം​ഗളൂരു: എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ...