Friday, April 26, 2024 5:51 am

മൈലപ്ര ബാങ്ക് ; 15 ലക്ഷം രൂപയുടെ സ്വന്തം നിക്ഷേപം പിന്‍വലിച്ച് സുരക്ഷിതമാക്കി ജനങ്ങളെ സമരത്തിനെത്തിച്ച മാധ്യമ കഴുകന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെതിരെ പരമ്പര എഴുതിയ മാധ്യമ പ്രവര്‍ത്തകന്‍ തന്റെയും കുടുംബാംഗങ്ങളുടെയും പേരിലുണ്ടായിരുന്ന നിക്ഷേപങ്ങള്‍ മുന്‍കൂട്ടി പിന്‍വലിച്ചിരുന്നു. തന്റെയും കുടുംബത്തിന്റെയും പണം സുരക്ഷിതമായി കയ്യില്‍ കിട്ടിക്കഴിഞ്ഞാണ് ഇയാള്‍ മൈലപ്ര ബാങ്കിനെതിരെ പരമ്പരയുമായി ഇറങ്ങിയത്‌. മൈലപ്ര ബാങ്കില്‍ നിക്ഷേപമായി ഉണ്ടായിരുന്ന 15 ലക്ഷം രൂപ കയ്യില്‍ കിട്ടിക്കഴിഞ്ഞ് ഇയാള്‍ അവിടെനിന്ന് വെല്ലുവിളിയും നടത്തി. ” ഇനിയും ഒരു കളി കാണാം “. ഈ വെല്ലുവിളി കഴിഞ്ഞ് മൂന്നാം ദിവസമാണ് ഒരു പ്രമുഖ ഓണ്‍ ലൈന്‍ മാധ്യമത്തില്‍ ആദ്യമായി മൈലപ്ര ബാങ്കിനെതിരെ വാര്‍ത്ത വന്നത്.

ഇതിന്റെ പിന്നില്‍ മുത്തശ്ശി പത്രത്തിലെ ഈ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു. സംഘടനയില്‍ ഇയാളുടെ സഹഭാരവാഹി ആയിരുന്ന വൈശാഖ പൌര്‍ണ്ണമി, വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ ലൈന്‍ ചാനലിന്റെ പത്തനംതിട്ടയിലെ മറഞ്ഞിരിക്കുന്ന റിപ്പോര്‍ട്ടര്‍ ആണ്. ഇയാളെയാണ് കലിപൂണ്ട് ആനപ്പുറത്തിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉപയോഗിച്ചത്. ഇയാളുടെ നടപടി മൂലം ഇപ്പോള്‍ ബുദ്ധിമുട്ടിലായത് സാധാരണ നിക്ഷേപകരാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം ലഭിക്കാതെ ഇവര്‍ നട്ടംതിരിയുമ്പോള്‍ മാധ്യമ പ്രവര്‍ത്തകനും അയാളുടെ ശിങ്കിടികളും പരമ്പര തുടരുകയാണ്.

പത്രത്താളുകളില്‍ എഴുതിവിടുന്നതെല്ലാം സത്യമാണെന്ന ധാരണയിലാണ് ജനങ്ങള്‍. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ മൌനം പാലിച്ചവരാണ് മൈലപ്ര ബാങ്കിനെക്കുറിച്ച് ഗവേഷണം നടത്തി വാര്‍ത്തകള്‍ പടച്ചുവിടുന്നത്‌.  ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ അതിനെ സോഷ്യല്‍ മീഡിയാ പ്രമോഷന്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ സ്വന്തം പേരുപോലും പുറത്തുവരാതെയാണ് ചില ഓണ്‍ ലൈന്‍ ചാനലില്‍ ജോലി ചെയ്യുന്നത്. മറഞ്ഞിരുന്ന് എറിയുന്ന ഇത്തരം വൈശാഖ പൌര്‍ണ്ണമികളാണ് വാര്‍ത്തകള്‍ വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നത്.

മൈലപ്ര ബാങ്കില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് സഹകരണ വകുപ്പാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായി പെരുമാറുകയോ അഴിമതി നടത്തുവാന്‍ കൂട്ടുനില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഉദ്യോഗസ്ഥനും കുറ്റക്കാരനാണ്. കുറ്റക്കാര്‍ ആരായിരുന്നാലും അവര്‍ ശിക്ഷിക്കപ്പെടണം. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരോ ഭരണസമിതി അംഗങ്ങളോ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. എന്നാല്‍ ഇവിടെ മൈലപ്ര ബാങ്കിനെ അടച്ചുപൂട്ടിക്കുവാനാണ് ചിലര്‍ നീക്കം നടത്തുന്നത്. ഇതിനുപിന്നില്‍ ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

മൈലപ്ര ബാങ്കിനെതിരെ പ്രതിഷേധങ്ങള്‍ കനത്താല്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രെറ്റര്‍ ഭരണമായിരിക്കും പിന്നെയുണ്ടാകുക. സഹകരണ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെ ആയിരിക്കും ഇതിന് നിയോഗിക്കുക. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുവാന്‍ ഇത് കൂടുതല്‍ കാലതാമസം ഉണ്ടാക്കും. കാരണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും മൈലപ്ര ബാങ്കെന്നല്ല ഒരു സഹകരണ ബാങ്കിനെയും നന്നാക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതായിരിക്കും ഇവിടെയും അവലംബിക്കുക. എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു  ഭരണസമിതി  ആണെങ്കില്‍ ആ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയായിരിക്കും ലക്ഷ്യമിടുക. ഇവരെ തെരഞ്ഞെടുക്കുന്നത് ബാങ്കിന്റെ ഓഹരി ഉടമകളാണ്. മൈലപ്ര സഹകരണ ബാങ്ക് മാത്രമല്ല കേരളത്തിലെ ഒരു സഹകരണ ബാങ്കും പൂട്ടുവാന്‍ ഇടവരരുത്. കാരണം ഗ്രാമീണ ജനതയുടെ, കര്‍ഷകരുടെ ഹൃദയതാളമാണ് ഈ ബാങ്കുകള്‍….

മൈലപ്ര ബാങ്കിനെ തകര്‍ക്കുവാനുള്ള നീക്കത്തിനെതിരെ പത്തനംതിട്ട മീഡിയ ഉണ്ടാകും. തികച്ചും സത്യസന്ധമായ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കുവാന്‍, മാധ്യമങ്ങളുടെ സംഘടിത വേട്ടയാടലിനെതിരെ ഒറ്റയാന്‍ പോരാട്ടവുമായി മൈലപ്ര ബാങ്കിനൊപ്പം, നിക്ഷേപകര്‍ക്കൊപ്പം, ജീവനക്കാര്‍ക്കൊപ്പം, സഹകാരികള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ടാകും. സഹകരണ ബാങ്കുകളെ പൂട്ടിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചുവന്ന പരവതാനി വിരിക്കുന്ന മാധ്യമ അജണ്ട പുറത്തുകൊണ്ടുവരും. ബാങ്കിനെതിരെയുള്ള ഓരോ വാര്‍ത്തയുടെയും പിന്നാലെ ഞങ്ങളും ഉണ്ടാകും. മൈലപ്ര എന്ന ഗ്രാമത്തിന്റെ അഭിമാനമായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുവാന്‍ കച്ചകെട്ടിയിറങ്ങിയ മാധ്യമ കഴുകന്മാരെ പകല്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ ഉണ്ടാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഴിഞ്ഞവർഷം ലോകത്തിൽ കൊടുംപട്ടിണിയിലായത് 28.2 കോടിപ്പേർ ; ഏറ്റവും കൂടുതൽ ഈ രാജ്യത്ത്

0
യു.എൻ: കഴിഞ്ഞ കൊല്ലം 59 രാജ്യങ്ങളിലായി കൊടുംപട്ടിണി അനുഭവിച്ചത് 28.2 കോടിപ്പേരെന്ന്...

സൈക്കിൾ വിപണി വീണ്ടും ഉണർന്നു ; ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിന്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി...

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...