തിരുവനന്തപുരത്ത് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ; സുഹൃത്ത് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നന്തൻകോട്ട് മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. തൃശ്ശൂർ സ്വദേശിയായ നിതിൻ (27) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിതിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നന്തൻകോട്ടെ ഒരു വാടക വീടിന്റെ മുകളിൽ ഇന്നലെ രാത്രി നിതിനും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ തമ്മിൽ നേരത്തെ തന്നെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

നിതിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. മരണവിവരം സുഹൃത്ത് നേരിട്ട് പോലീസിനെ അറിയിക്കുന്നതിന് പകരം വീടിന്റെ കെയർ ടേക്കറെയാണ് അറിയിച്ചത്. ഈ നടപടി പോലീസിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ട്. മ്യൂസിയം പോലീസ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...